ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ പഠിച്ചത് ആരെയും പൂര്‍ണ്ണമായി വിശ്വസിക്കില്ലെന്ന നിലപാടാണ്; മേഘ്‌ന വിന്‍സെന്റ്

ചന്ദനമഴയിലൂടെ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മേഘ്്‌ന വിന്‍സെന്റ്. മറ്റ് നിരവധി സീരിയലു കളും താരം ചെയ്തിട്ടുണ്ട്. എന്നാലും പ്രേക്ഷകര്‍ മറക്കാത്ത മേഘ്‌നയുടെ കഥാപാത്രം ചന്ദനമഴയിലെ വര്‍ഷയുടേത് തന്നെയാണ്. മേഘ്ന അടുത്തിടെ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില് നായികയായി എത്തിയിരുന്നു. സീരിയല്‍ പിന്നീട് അവസാനിക്കുകയും ചെയ്യുകയായിരുന്നു.

ഏറെ നാളായി ചെന്നൈയിലായിരുന്ന മേഘ്ന പിന്നീട് അടുത്തിടെ കേരളത്തിലെത്തുകയും പിന്നീട് ഒരു വീട് വാങ്ങിയതും അതിന്‍രെ പാലുകാച്ചലുമൊക്കെയായി വീഡിയോ പങ്കിട്ടിരുന്നു. യൂ ട്യൂബ് വ്‌ളോഗറുമാണ് മേഘ്ന. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് തന്റെ വിശേഷങ്ങല്‍ പങ്കിട്ടിരിക്കുകയാണ് മേഘ്ന. ചന്ദനമഴയ്ക്ക് ശേഷം ഏറെ നാളുകള്ക്ക്‌ ശേഷമാണ് ജ്യോതി എന്ന കഥാപാത്രമായി മിസിസ് ഹിറ്റ്‌ലറിലൂടെ താന്‍ എത്തിയത്.

രണ്ടാം വരവിലും മികച്ച സ്വീകരണമാണ് ആരാധകര്‍ തങ്ങള്‍ക്ക് നല്‍കിയത്. പ്രേക്ഷകര്‍ അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ യാണ് എന്നെ കാണുന്നത്. എറണാകുളം പറവൂര്‍ ഭാഗത്താണ് വീട് വാങ്ങിയത്. സന്തോഷത്തോടെയും സുഖത്തോടെയും ജീവിതം പോവുകയാണ്. എന്‍രെ വീട്ടില്‍ അമ്മയും ഞാനും അമ്മൂമ്മയുമാണ് ഉള്ളത്. അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. അമ്മയാണ് എല്ലാം. എല്ലാത്തിനും പിന്തുണച്ച് നില്‍ക്കുന്നത്.

ജീവിതത്തില് ദുരനുഭവങ്ങള്‍ ഉണ്ടായത് കൊണ്ട് തന്നെ ഇനി ആരെയും വിശ്വസിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.ഒരു അടി കിട്ടി കഴിഞ്ഞാല് നമ്മള്‍ പഠിക്കണമെന്നും താരം പറയുന്നു. നേരത്തേ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായാലോ എന്ന് വിചാരിച്ച് ഞാന്‍ നോ പറയാറില്ലായിരുന്നു. എന്നാലിപ്പോള്‍ അതെല്ലാം പഠിച്ചുവെന്നും താരം പറയുന്നു. മേഘ്്‌നയുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ആരാധകര്‍ ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു. സീരിയല്‍ താരമായിരുന്ന ഡിംപിള്‍ റോസിന്‍രെ സഹോദര നെയാണ് ടോണിയെയാണ് മേഘ്‌ന വിവാഹം ചെയ്തത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹ മോചിതരാവുകയു മായിരുന്നു.

Articles You May Like

Comments are closed.