ആ സിനിമയില്‍ കമല്‍ ഹാസനുമായി ലിപ് ലോക്ക് രംഗമുണ്ട് എന്ന് അറിഞ്ഞപ്പോള്‍ തന്നെ പേടിയും കരച്ചിലുമൊക്കെയായി, അത് ചെയ്യാന്‍ പറ്റില്ലെന്ന് അമ്മയോട് പറഞ്ഞ് കരഞ്ഞു; എന്നാല്‍ പിന്നീട് സംഭവിച്ചത്

മീന എന്ന നടിയെ പറ്റി മലയാളികളോട് എടുത്തു പറയേണ്ടതില്ല. തമിഴ് താരമാമെങ്കിലും ഏറെ മലയാള ചിത്രങ്ങള്‍ താരം ചെയ്തി ട്ടുണ്ട്. ബ്രോ ഡാഡിയും ദൃശ്യം 2വുമൊക്കെയാണ് മീന അവസാനമായി മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങള്‍. കുറച്ച് നാളുക ള്‍ക്ക് മുന്‍പാണ് താരത്തിന്‍രെ ഭര്‍ത്താവ് വിദ്യാ സാഗര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരണപ്പെടുന്നത്. പിന്നീട കുറച്ച നീള്‍ താരം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് വീണ്ടും സജീവമായി. തെന്നിന്ത്യയിലെ
തന്നെ മുന്‍നിര താരമാണ് മീന. മകള്‍ നൈനികയും തെരി എന്ന സിനിമയിലൂടെ അഭിനയത്തില്‍ എത്തിയിരുന്നു.

അടുത്തിടെ സിനിമയില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിട്ട മീനയ്ക്ക് തമിഴ് സിനിമാ ലോകം നല്‍കിയ ആദരവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അവ്വൈ ഷണ്‍മുഖി എന്ന ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം കിസിങ് സീന്‍ ചെയ്തതിനെ പറ്റി മീന പറയുന്നത്. വളരെ ഹിറ്റ് സിനിമയായിരുന്നു അവ്വൈ ഷണ്‍മുഖി. അക്കാലത്ത് കമല്‍ ഹാസന്റെ സിനിമകളില്‍ കിസിങ് സീന്‍ നിര്‍ബന്ധനായിരുന്നു.ലിപ് ലോക്ക് കിസിങ് സീനാണ് ഉണ്ടാവുക.ഞാന്‍ ഓര്‍ത്തില്ല.

എന്നാല്‍ അവ്വൈ ഷണ്‍മുഖി എന്ന സിനിമയുടെ കഥ കേട്ട സമയത്ത് അങ്ങിനെ ഒരു ചിന്ത എന്റെ മനസില്‍ വന്നില്ല. അഭിനയി ക്കാന്‍ ഒക്കെ പറഞ്ഞസമയത്താണ് പിന്നീട് അത് ഓര്‍മ വന്നത്.ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ആ സീന്‍ പ്ലാന്‍ ചെയ്തത്. ആ രംഗം എടുക്കുന്നതിന്റെ മിനിട്ടുകള്‍ക്ക് മുന്‍പാണ് എടുക്കുന്നത് ഇനി കിസ്സിങ് സീനാണെന്ന് പറയുന്നത്.

എനിക്ക് അത് പറ്റില്ല എന്ന് എങ്ങനെ പറയും. സംവിധായകന്‍ കെ എസ് രവികുമാര്‍ സാറിനോടൊന്നും അങ്ങനെ സംസാരിക്കാ നാവില്ല. ഞാന്‍ അമ്മയോട് അതിന് പറ്റില്ലെന്നു പറഞ്ഞ് കരഞ്ഞു. അമ്മയോട് പോയി പറയാന്‍ പറഞ്ഞു. അമ്മ ആരോടാണ് പറ യേണ്ടേതെന്ന് അന്വേഷിച്ചപ്പോള്‍ എന്നെ വിളിച്ചു. ‘അവിടെ പോയി കിടക്കൂ. അതാണ് സ്‌പോട്ട്’ എന്ന് പറഞ്ഞു. കിടന്നിട്ട് ലിപ് ലോക്ക് ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചു. എനിക്ക് ആ സമയം കരച്ചില്‍ വന്നു. കമല്‍ സര്‍ ചുണ്ടു വരെ വന്നിട്ട്, ഇപ്പോള്‍ വേണ്ട എന്ന് പറയുന്നതാണ് സീന്‍. അത് അത്രയേ ഉള്ളൂ എന്ന് അപ്പോഴാണ് മനസ്സിലായതെന്നും താരം പറയുന്നു.

Comments are closed.