ആ കാലഘട്ടത്തെകുറിച്ച് ഓര്‍ക്കാറുണ്ട്, എന്നാല്‍ അതിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല; മനസ് തുറന്ന് മീര ജാസ്മിന്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് മീര ജാസ്മിന്‍. മീര ഇപ്പോള്‍ അഭിനയ ത്തില്‍ സജീവമല്ലെങ്കിലും ഇന്നും താരത്തിന് നിരവധി ആരാധകരുണ്ട്. നായികയായി മാത്രമല്ല വളരെ മനോഹ രമായി ക്യാരക്ടര്‍ റോളുകളും താരത്തിന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. കസ്തൂരിമാനിലെ പ്രിയയും ഗ്രാമ ഫോണിലെ ജെന്നിഫറും രസതന്ത്രം, സ്വപ്‌നക്കൂട് അങ്ങനെ മീര ജാസ്മിന്‍ അനശ്വരമാക്കിയ നിരവദി കഥാ പാത്രങ്ങളുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം തന്റേതായ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

 കരിയറിന്‍രെ പീക്കില്‍ നില്‍ക്കുമ്പോഴാണ്‌ താരം വിവാഹം കഴിക്കുന്നത്. പിന്നാലെ താരം അഭിനയത്തില്‍ നിന്ന് പിന്‍മാറി. മകള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് മീര നടത്തിയത്. തമിഴിലും മല യാളത്തിലുമെല്ലാം താരം സജീവമാവുകയാണ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് മീര.  തിരിച്ചു വരവില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും താരം പറയുന്നു.

ചിലപ്പോഴൊക്കെ സ്‌കൂല്‍ കാലഘട്ടത്തെ കുറിച്ച് ഓര്‍ക്കാറുണ്ടെന്നും അന്നത്തെ കാലമായിരുന്നു നല്ലതെന്നും അന്നത്തെ സുഹൃത്തുക്കളാണ് ഇന്നുമുള്ളതെന്നും താരം പറയുന്നു.എന്നാല്‍ അതിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പഠിക്കാനൊന്നും വയ്യെന്നും താരം പറയുന്നു. താന്‍ എപ്പോഴും വളരെ പോസിറ്റീവ് ആണെന്നും സന്തോഷത്തോടെയാണ് എപ്പോഴും ഉള്ളതെന്നും താരം പറയുന്നു.ഒപ്പം പുതിയ സിനിമയെ പറ്റിയും താരം പറയുന്നു.

നരേനൊപ്പം ക്വീന്‍ എലിസബത്ത് എന്ന സിനിമയാണ് താരത്തിന്‍രേതായി പുതിയതായി പുറത്തിറങ്ങുന്നത്. വര്‍ഷങ്ങല്‍ക്ക് ശേഷമാണ് നരേനൊപ്പം അഭിനയിക്കുന്നത്. തന്‍രെ അടുത്ത സുഹൃത്താണ് നരേനെന്നും താരം പറയുന്നു.

Comments are closed.