ഇത്രയും നാള്‍ നോ പറഞ്ഞു. ഇനി യെസ് ; മികച്ച തീരുമാനത്തിന് കൈയ്യടിയെന്ന് പ്രിയപ്പെട്ടവര്‍

മേതില്‍ ദേവിക എന്ന താരത്തെ മലയാളികല്‍ക്ക് ഏരെ പരിചിതമായത് നടന്‍ മുകേഷിന്റെ ഭാര്യ ആയി ട്ടായിരുന്നു. എന്നാല്‍ നല്ല ഒരു നര്‍ത്തകിയുമാണ് താരം. മേതില്‍ ദേവിക സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. മുകേഷുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും മേതില്‍ ദേവിക അത് മറ്റുള്ളവരുമായി പങ്കിട്ടി രുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ വലിയ ഒരു തീരുമാനം എടുത്തിരിക്കുന്നുവെന്നും അതില്‍ താന്‍ സന്തോഷ വതിയാണെന്നും അത് നിങ്ങളുമായി പങ്കിടുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു. പല തവണ മേതില്‍ ദേവികയെ തേടി സിനിമ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് ഡാന്‍സ് പ്രോഗ്രാമുകള്‍ ഉള്ളതിനാലും താല്‍പ്പര്യമില്ലാതിരുന്നതിനാലും പലതും അവര്‍ വെണ്ടെന്ന് വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയിലേയ്ക്ക് താന്‍ ചുവടു വച്ചിരിക്കുകയാണെന്ന് അറിയിക്കുകയാണ് താരം.

നര്‍ത്തകിയായി ക്ഷണിച്ചിട്ട് പോലും ദേവിക ഇതുവരെസിനിമയിലെത്തിയിട്ടില്ലായിരുന്നു. മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായാണ് മേതില്‍ ദേവിക. സിനിമയിലേയ്‌ക്കെത്തുന്നത്. നമ്മുടെ സൗകര്യവും സമയവും ഏറെ പ്രധാനപ്പെട്ടതാണ് സിനിമയില്‍. നാഷണല്‍ അവാര്‍ഡ് വിന്നറായ വിഷ്ണു മോഹന്‍ ഇങ്ങനെയൊരു അവസരം തന്നതില്‍ സന്തോഷമുണ്ട്.

എന്റെ ഡാന്‍സ് പ്രാക്ടീസും പരിപാടികളുമെല്ലാം പരിഗണിച്ചാണ് അദ്ദേഹം എന്നെ ഈ പ്രൊജക്ടിലേക്ക് ക്ഷണിച്ചത്. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ഇത് നിങ്ങളുമായി പങ്കിടുന്നു’, എന്നാണ് മേതില്‍ ദേവിക സന്തോഷം അറിയിച്ചത്. കഥ ഇതുവരെ എന്നാണ് ചിത്രത്തിന്റെ പേരെന്നും താരം പറയുന്നു.

Articles You May Like

Comments are closed.