കുഞ്ഞതിഥിയെ വരവേറ്റ് എംജി ശ്രീകുമാറും ഭാര്യ ലേഖയും; വളരെ സന്തോഷത്തോടെ മകളുടെ പുത്തന്‍ വിശേഷം ആഘോഷിക്കുന്നുവെന്ന് താര ദമ്പതികള്‍

ഗായകനും സംഗീത അധ്യാപകന്‍, അവതാരകന്‍ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് എം. ജി ശ്രീ കുമാര്‍. എം. ജിക്ക് നിരവധി ആരാധകരുമുണ്ട്. എംജിയുടെ വിവാഹത്തെ പറ്റിയും അതിന് മുന്‍പുള്ള ലിവിങ് റിലേഷനെ പറ്റിയു മൊക്ക അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ലേഖയാണ് എംജിയുടെ ഭാര്യ. എം ജിയെ പോലെ തന്നെ ലേഖയെയും മലയാളികള്‍ക്ക് പരിചയമുണ്ട്.

ലേഖയ്ക്ക് ഒരു യൂ ട്യൂബ് ചാനലുണ്ട്. അതില്‍ തന്റെ വിശേഷങ്ങളും ബ്യൂട്ടി ടിപ്‌സൊക്കെ പങ്കിടാറുണ്ട്. ലേഖയുടെ മകള്‍ ശില്‍പ്പ അമേരിക്കയില്‍ സെറ്റിലാണ്. അമേരിക്കയില്‍ എംജിയും ലേഖയും പോകാറുണ്ട്. മാത്രമല്ല എം ജിക്ക് അമേരിക്കയില്‍ സ്വന്തമായി ഒരു വീടുമുണ്ട്. ശില്‍പ്പയും ഭര്‍ത്താവും അമേരിക്കയില്‍ ഉന്നത ഉദ്യോഗത്തിലാണ് ഉള്ളതെന്നും ഇരുവര്‍ക്കും ഒരു മകനുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

പതിനഞ്ച് വര്‍ഷത്തോളം ലിവിങ് റിലേഷനില്‍ കഴിഞ്ഞിട്ടാണ് ലേഖയും എം ജിയും വിവാഹത്തിലെത്തിയത്. മൂകാംബികയില്‍ പോയി വിവിഹിതരാവുകയാവുകയായിരുന്നു. ലേഖയുടെ ആദ്യ ഭര്‍ത്താവ് മരിച്ച് പോയതാണ്. സോഷ്യല് മീഡിയയില്‍ വളരെ സജീവമാണ് ലേഖ.

ലേഖയ്ക്ക് പ്രായം അന്‍പത് കഴിഞ്ഞെങ്കിലും മകള്‍ക്ക് കുട്ടി ജനിച്ചെങ്കിലും ഗ്രാന്‍ഡ് മാ ആയെങ്കിലും എപ്പോഴും വളരെ സുന്ദരിയാണ് ലേഖ. അത് തന്നെയാണ് ലേഖയെ ആരാധകര്‍ ഇഷ്ട്ടപ്പെടാന്‍ കാരണവും. ചിലപ്പോഴോക്കെ എംജിയും ലേഖയുടെ വ്‌ളോഗില്‍ എത്താറുണ്ട്. അമേരിക്കന്‍ യാത്രയുടെ വിശേഷങ്ങല്‍ ഇരുവരും പങ്കിടാറുണ്ട്. നിരവധി ഭാഷകളില്‍ പതിനായിരത്തിലധികം ഗാനങ്ങള്‍ താരം പാടിയിട്ടുണ്ട്. ഇന്ന് സംഗീത റിയാലിറ്റി ഷോകളിലും സജീവമാണ് എം.ജി ശ്രീ കുമാര്‍.

Comments are closed.