പോലീസില്‍ ജോലി ലഭിക്കുന്നതിന് മുന്‍പ് തന്നെ സിനിമയിലെത്തിയിരുന്നു. എന്നെ ഒരു എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആക്കണമെന്നായിരുന്നു അമ്മയുടെയും ബന്ധുക്കളുടെയും ആഗ്രഹം, ജോലിയില്‍ നിന്ന് ലീവ് എടുത്താണ് ദുബായിലേയ്ക്ക് എത്തുന്നത്; എല്ലാം തന്നത് ദുബായിയാണ്; മനസ് തുറന്ന് മിഥുന്‍ രമേശ്

നടന്‍, അവതാരകന്‍, റേഡിയോ ജോക്കി എന്നീ നിലകളിലെല്ലാം നിരവധി ആരാധകരുള്ള താരമാണ് മിഥുന്‍ രമേശ്. മിഥുനും കുടുംബവും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. 25ലധികം മലയാളം സിനിമകളും താരം ചെയ്തിട്ടുണ്ട്. ഒരു ഡബ്ബിങ് ആര്‍ട്ട്‌സിറ്റുമാണ് താരം. അടുത്തിടെ ബെല്‍സ് പാഴ്‌സി എന്ന രോഗം ബാധിച്ച് കുറച്ചുനാല്‍ അവതരണത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും രോഗം പെട്ടെന്ന് തന്നെ ഭേദമാവുകയും താരം വീണ്ടും വേദിയിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. കോമഡി ഉത്സവത്തില്‍ അവതാരകനായി എത്തിയതോടെയാണ് താരം കൂടുതല്‍ ആരാധകര്‍ക്ക് പ്രിയങ്കരനാവുന്നത്. ഇപ്പോഴിതാ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ കരിയറിനെ പറ്റിയും സിനിമയില്‍ എത്തിയതിനെ പറ്റിയുമൊക്കെ തുറന്ന് പറയുകയാണ്.

ചെറുപ്പം മുതല്‍ സിനിമയില്‍ അഭിനയിക്കാനും നടനാകാനും വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് പല കാര ണങ്ങളാല്‍ തനിക്ക് ഒരു പ്രവാസിയാകേണ്ടി വന്നിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. ഇരുപത് വര്‍ഷമായി ദുബായിലാണ് മിഥുന്‍. ഇപ്പോഴിതാ  ജീവിതം തന്നെ തുറന്ന് പറയുകയാണ് താരം. കുട്ടിക്കാലം മുതല്‍ സിനിമ മനസിലുണ്ടായിരുന്നു. ഒരു എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആക്കണമെന്നായിരുന്നു അമ്മയുടെയും ബന്ധുക്ക ളുടെയും ആഗ്രഹം. എന്‍രെ അച്ഛന്‍ ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോല്‍ മരിച്ചു പോയി.

അച്ഛന്‍ പോലീസില്‍ ആയിരുന്നു. ബന്ധുക്കളൊക്കെ ഒത്തിരി ശ്രമിച്ചിട്ടും എന്നെ ഡോക്ടറോ എഞ്ചിനീയറോ ആക്കാനായില്ല. എല്‍എല്‍ബിക്ക് ചേര്‍ന്നെങ്കിലും പരീക്ഷ എഴുതിയിരുന്നില്ല. അച്ഛന്‍ പോലീസുകാരനായതു കൊണ്ട് മരണശേഷം അച്ഛന്റെ ജോലി എനിക്ക് കിട്ടി. ഐജി ഓഫീസില്‍ ആയിരുന്നു ആദ്യ നിയമനം ലഭിച്ചത്. പിന്നീട് ഞാന്‍ ലീവ് എഴുതികൊടുത്തു ദുബായിലേക്ക് പോന്നു. ആ സമയത്ത് കിട്ടുന്ന ഷോ ഒക്കെ ചെയ്തു തുട ങ്ങി. അതിനു മുന്‍പ് തന്നെ സിനിമയില്‍ എത്തിയിരുന്നു.

ദുബായില്‍ എത്തുന്നതിന് മുന്‍പാണ് വെട്ടം, റണ്‍വേ എന്ന സിനിമ ചെയ്തത്. സീരിയലും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് സിനിമ കൂടിയപ്പോല്‍ സീരിയല്‍ നിര്‍ത്തി. ദുബായില്‍ വന്നശേഷമാണ് സാമ്പത്തിക സ്ഥിതിയും മെച്ചപ്പെ ട്ടത്. നാട്ടില്‍ നിന്നിരുന്നുവെങ്കില്‍ കരിയര്‍ മറ്റൊരു രീതിയില്‍ ആയേനെ.’ ദുബായിയാണ് എല്ലാം തന്നത്. ജീവിത ത്തില്‍ ഒരുപാട് അംഗീകാരങ്ങളും സാമ്പത്തിക ഭദ്രദയും പോപ്പുലാരിറ്റിയും ഒക്കെ തന്നത് ദുബായ് ആണ്. ദുബാ യില്‍ മീഡിയ എന്നത് വെറും മീഡിയ അല്ല. വലിയ വാല്യൂ തന്നെയാണ്. ടെലിവിഷന്‍ ഷോ കരിയറില്‍ വലിയ ബ്രേക്ക് തന്നത് കോമഡി ഉത്സവമാമെന്നും താരം പറയുന്നു.

Articles You May Like

Comments are closed.