മിഥുന് വേണ്ടി ഭാര്യ ചെയ്തത് കണ്ടോ? ഇതില്‍ കൂടുതല്‍ ലക്ഷ്മിയോട് എനിക്ക് എന്ത് ചോദിക്കാന്‍ കഴിയുമെന്ന് മിഥുന്‍; ഇതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന്‌ ആരാധകര്‍

മിഥുന്‍ രമേശ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ്. നടന്‍, അവതാരകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, റേഡിയോ ജോക്കി തുടങ്ങിയെല്ലാ മേഖലകളിലും മിഥുന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. എങ്കിലും മിഥുന്‍ എന്ന അവതാരകനാണ് കൂടുതല്‍ ആരാധകര്‍ ഉള്ളത്. കോമഡിയുത്സവം എന്ന പരിപാടിയിലൂടെയാണ് മിഥുന്‍ ആരാധകരുടെ പ്രിയപ്പെട്ടതായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മിഥുനും ഭാര്യ ലക്ഷ്്മിയും മകളും. ഇവര്‍ പങ്കിടുന്ന വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ദുബായില്‍ സെറ്റി ലാണ് മിഥുനും കുടുംബവും. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് മിഥുന് ബെല്‍സി പാഴ്‌സി എന്ന രോഗം ബാധിച്ചത്. മുഖം ഒരു വശത്തേയ്ക്ക് കോടി പോയെന്നും കണ്ണുകള്‍ തനിക്ക് തുറക്കാനാവില്ലെന്നും വീഡിയോ സഹിതം പങ്കിട്ട് താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരാധകരെല്ലാം മിഥുനായി പ്രാര്‍ത്ഥനയിലായിരുന്നു. പിന്നീട് ഏറെ താമസിക്കാതെ പഴയ നിലയിലേയ്ക്ക് മി ഥുന്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്‍രെ രോഗ ശമനത്തിനായി തന്‍രെ ഭാര്യ നേര്‍ന്ന നേര്‍ച്ചയെ പറ്റിയും അത് നിറവേറ്റിയതിനെ പറ്റിയും തുറന്ന് പറയുകയാണ് മിഥുന്‍.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതി യൊരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. രോഗം ബാധിച്ച നാളുകളില്‍ ഭാര്യ ലക്ഷ്മി മേനോന്‍ ഒരു നേ ര്‍ച്ച നേര്‍ന്നിരുന്നു. അതിന്റെ ഭാഗമായി ലക്ഷ്മി മൊട്ടയടിക്കാനായി തിരുപ്പതിയില്‍ എത്തിയ ചിത്രവുമായി ട്ടാണ് മിഥുന്‍ എത്തിയത്.

മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പമുള്ള ചിത്രവും മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മൊട്ടെയ് ബോസ് ലക്ഷ്മി. എന്റെ ബെല്‍സ് പള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്.

അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് ചോദിക്കാന്‍ കഴിയും. സ്നേഹ ത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും ഈ അസാധാരണ പ്രവര്‍ത്തിക്ക് നന്ദി. സ്നേഹത്തി ലൂടേയും പോസിറ്റിവിറ്റിയിലൂടെയുമുള്ള രോഗശാന്തിയില്‍ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു,’ മിഥുന്‍ കുറിച്ചു. ആരാധകരും ലക്ഷ്മിയുടെ ത്യാഗത്തെയും സ്‌നേഹത്തെയും പുകഴ്ത്തുകയാണ്.

Articles You May Like

Comments are closed.