
അവന്റെ പേര് മഹേഷ് എന്നാണ് . അവന്‍ തിരിച്ചു വരും. മുന്‍പുള്ളതിനേക്കാള്‍ കിടിലമായി വരും, മഹേഷിനെ കാണാനെത്തി മിഥുന്‍ രമേശും കൂട്ടരും; കമന്റുകളുമായി ആരാധകര്‍
വടകരയില്‍ നടന്ന അപകടത്തില്‍ കൊല്ലം സുധി മരിച്ചതും ബിനു അടിമാലി, മിമിക്രി ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റതുമൊക്കെ ആരാധകര്‍ക്ക് വലിയ ദുഖമുണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. അപകടത്തില്‍ താന്‍ പിന്‍സീറ്റിലായിരുന്നു വെന്നും ഉറക്കത്തിലാണ് അപകടം നടന്നതെന്നും തന്റെ മുഖം മുന്‍ സീറ്റിലേയ്ക്ക് ചെന്നിടിക്കുകയും മൂക്കിന് ചതവുണ്ടാവുകയും മുഖത്തിന്റെ ഇരു സൈഡിലെയും അസ്ഥികള്‍ തകരുകയും പല്ലുകള്‍ പോവുകയും കൈയ്ക്ക് പൊട്ടലുണ്ടായെന്നും മഹേഷ് പറഞ്ഞിരുന്നു. മുഖത്തിന്റെ സൈഡില്‍ കമ്പി ഇട്ടിരിക്കുകയാണ്. ഇത്രയുമൊക്ക എനിക്ക് പറ്റിയുള്ളുവെന്നും തിരിച്ചുവരുമെന്നും മഹേഷ് പറഞ്ഞിരുന്നു.

ചുണ്ടുകള്‍ കൂട്ടി മുട്ടില്ല. പല്ലുകള്‍ പോയതിനാല്‍ ലിക്വിഡ് ആയിട്ടുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നും തനിക്ക് ഇത്രയും സംഭവി ച്ചുള്ളുവെന്നും കുറച്ച് കാലമായി റെസ്റ്റ് ഇല്ലാതെ ഓട്ടത്തിലായിരുന്നുവെന്നും ഇപ്പോള്‍ റെസ്റ്റ് എടുക്കുന്നതായേ താന്‍ കണ്ടിട്ടുള്ളു വെന്നും മഹേഷ് പറഞ്ഞിരുന്നു. ഏറെ ബഹുമാനവും സ്നേഹവുമുള്ള കലാകാരനായ മഹേഷിനെ ഗണേഷ് കുമാര്‍ കാണാന്‍ വരികയും അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ മഹേഷ് വ്യക്തമാക്കുകയായിരുന്നു. ഗണേഷ് കുമാര്‍ സാന്ത്വന വാക്കുകളും സഹായവു മേകുകയും ചെയ്തിരുന്നു.

എല്ലാം ഞാന്‍ നോക്കിക്കോളാമെന്നും ചികിത്സയുമായി ബന്ധപ്പെട്ട എന്താവിശ്യത്തിനും താനും കൂടെ ഉണ്ടാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. മനുഷ്യന് നല്ല സമയവും മോശം സമയവുമുണ്ടെന്നും പോസിറ്റിവിറ്റി കൈവിടാതിരിക്കണമെന്നും എന്തിനും ഞാനുണ്ടാകുമെന്നും എല്ലാം പെട്ടെന്ന് ശരിയാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടനും അവതകാരകനുമായ മിഥുന്‍ രമേശ് മഹേഷിനെ കാണാനെത്തിയതിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അവന്റെ പേര് മഹേഷ് എന്നാണ് . അവന്‍ തിരിച്ചു വരും . നേരത്ത ഉള്ളതിലും കിടിലമായി വരുംമെന്നാണ് മഹേഷിനെ ചേര്‍ത്ത് പിടിച്ച് മിഥുന്‍ കുറിച്ച്ത്. ആരാധകരും ഈ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും വളരെ പോസിറ്റീവായ കമന്റുകളും നല്‍കിയിരിക്കുകയാണ്.