പന്ത്രണ്ടാം വയസ്സില്‍ കാലിന് ഒരു സര്‍ജ്ജറി നടന്നിരുന്നു. അതിന് ശേഷം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി, അതോടെ സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പഠിക്കാന്‍ തുടങ്ങി; മൗനരാഗത്തിലെ കല്യാണിയായി എത്തുന്ന ഐശ്വര്യ റംസായി പറയുന്നു

അന്യ ഭാഷാ താരങ്ങള്‍ മലയാളികളുടെ സ്വന്തം താരങ്ങലായി സിനിമയിലും സീരിയലുകളിലും വന്നിട്ടുണ്ട്. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു. ഇപ്പോവിതാ മലയാളികളുടെ സ്വീകരണ മുറികല്‍ കീഴടക്കിയ പരമ്പരയായ മൗനരാഗം എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഐശ്വെര്യ റംസായി. അഞ്ച് വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ സീരിയല്‍ ഇപ്പോഴും വിജയകരമായി മുന്നേറുകയാണ് പുതിയ കഥാഗതി യിലൂടെ. കല്യാണി എന്ന ഊമ പെണ്ണിന്‍രെ ജനനവും അതി ജീവനവും ജീവിതവുമൊക്കെയാണ് മൗനരാഗം സീരിയല്‍ പ്രധാനമായും പറയുന്നത്. മൗനരാഗത്തിലെ കല്യാണി ഇപ്പോള്‍ സംസാരിക്കാറായി. ഇപ്പോഴാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യ സംസാരിക്കുന്നത്.

ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ റാംസായി തന്റെ അഭിനയത്തിലേയ്ക്കുള്ള വരവിനെ പറ്റി പറയുന്നത്. സീരിയല്‍ തുടങ്ങി ഇത്രയും നാളായിട്ടും പൊതു ചടങ്ങുകളില്‍ സംസാരിച്ചിട്ടില്ല. ജോലിയുടെ ഭാഗമായിരുന്നു അതെന്ന് ഐശ്വര്യ പറയുന്നു. കഥാപാത്രം ഊമയായതുകൊണ്ട് എവിടെയും മിണ്ടരുത് എന്ന് എഗ്രിമെന്റ് ചെയ്തിട്ടൊന്നും ഇല്ല. ഇങ്ങനെയാണ് കഥാപാത്രം, അത് സംസാരിക്കാതെ കൊണ്ടു പോയാല്‍ നല്ലതായിരുന്നു എന്ന് പ്രൊഡ്യൂസറും സംവിധായകനും പറഞ്ഞു. അതാണ് ശരിയെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് അത് ഫോളോ ചെയ്തത്. അതിലൊരു സുഖവും ഉണ്ടാ യിരുന്നു. ഇടയ്ക്ക് സിനിമകളും വന്നിരുന്നു. എന്നാല്‍ സീരിയല്‍ വിടാന്‍ തോന്നിയില്ലൈന്ന് താരം പറയുന്നു.

തമിഴ്നാട്ടിലെ കൈരയ്ക്കുടി എന്ന സ്ഥലമാണ് ജന്മദേശം. ഇപ്പോള്‍ സീരിയലിനായി അഞ്ച് വര്‍ഷമായി തിരുവന ന്തപുരത്താണ് താമസിക്കുന്നത്. ഇപ്പോള്‍ തിരുവനനന്തപുരം തനിക്ക് വലിയ ഇഷ്ടമാണെന്ന് താരം പറയുന്നു. വീട്ടില്‍ അച്ഛനും അമ്മയും രണ്ട് ചേച്ചിമാരുമാണ്. രണ്ട് പേരും തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. പതിനാലാം വയസ്സിലാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. ഡാന്‍സ് ചെയ്യുമായിരുന്നു, ഡാന്‍സ് ക്ലാസി നൊക്കെ പോകും. പന്ത്രണ്ടാം വയസ്സിലാണ് കാലിന് ഒരു സര്‍ജ്ജറി കഴിഞ്ഞത്. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പതിയെ നടന്നു തുടങ്ങിയപ്പോള്‍ സീരിയലില്‍ അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകള്‍ ചെയ്തു തുടങ്ങി. അതോടെ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നു താന്‍. പരീക്ഷ പാസായി. പിന്നീട് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് ചേര്‍ന്നിരുന്നു, പക്ഷെ കേരളത്തിലേക്ക് വന്നതിന് ശേഷം അത് ഡ്രോപ് ചെയ്യേണ്ടി വന്നു.

എന്റെ തമിഴ് സീരിയല്‍ അവസാനിച്ചതിന് ശേഷം രണ്ട് മാസം ഞാന്‍ വീട്ടില്‍ തന്നെയായിരുന്നു. അപ്പോഴാണ് മൗനരാഗത്തിന്റെ അവസരം വരുന്നത്. മലയാളം അറിയില്ല എന്ന് പറഞ്ഞപ്പോള്‍, സംസാരിക്കേണ്ട ക്‌രം പാതഊമയാണ് എന്ന് പറഞ്ഞു. അങ്ങനെ സൈന്‍ ചെയ്തു. ഒരു സീരിയല്‍ ഞാന്‍ അഞ്ച് വര്‍ഷം ചെയ്യും എന്നും, അതില്‍ ആയിരം എപ്പിസോഡില്‍ മെയിന്‍ റോളില്‍ തന്നെ തുടരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും താരം പറയുന്നു. കിരണ്‍ എന്ന് കഥാപാത്രം ചെയ്യുന്ന നലീഫുമായി പ്രണയത്തിലാണെന്നും, ഞങ്ങളുടെ വിവാഹം കഴിഞ്ഞു എന്നും തരത്തിലുള്ള ഒരുപാട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ശരിക്കും നല്ല സുഹൃത്തുക്കളാണ്. നേരിട്ട് കണ്ടാല്‍ ഞങ്ങള്‍ ടോം ആന്ഡറ് ജെറിയാണ്. പക്ഷേ ബെസ്റ്റീസ് ആണെന്നും താരം പറയുന്നു.

Comments are closed.