രണ്ടാമതും ആ വിശേഷം. സന്തോഷം പങ്കിട്ട് മൃദുലയും യുവയും, താര ദമ്പതികള്‍ ആഘോഷത്തില്‍

സീരിയല്‍ താരങ്ങളായ മൃദുലയും യുവയും എന്നും മിനി സ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ടവരാണ്. മൃദുലയും യുവയും വിവാ ഹിതരായതും പ്രേക്ഷകര്‍ ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങലെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായി മാറിയിരുന്നു. എന്നും തങ്ങളുടെ വിശേഷങ്ങല്‍ ഇവര്‍ ആരാധകരുമായി പങ്കിടാറുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു ഇലരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് തുമ്പപ്പൂ എന്ന സീരിയലില്‍ അഭിനയി ക്കുമ്പോള്‍ മൃദുല ഗര്‍ഭിണിയാവുകയും തുടര്‍ന്ന് സീരിയലില്‍ നിന്ന് പിന്‍ മാറുകയുമായിരുന്നു. പിന്നീട് മൃദ്വ വ എന്ന വ്‌ളോഗിലൂടെയാണ് മൃദുല തന്റെ വിശേഷമെല്ലാം അറിയിച്ചത്.

പിന്നീട് ഏറെ താമസിക്കാതെ ധ്വനി എന്ന മകളും ഇവര്‍ക്ക് ജനിച്ചിരുന്നിരുന്നു. ധ്വനിയുടെ വരവോടെ ഇവരുടെ ജീവിതം കൂടുതല്‍ കളര്‍ഫുള്‍ ആയി എന്ന് തന്നെ വേണം പറയാന്‍. മകളുടെ ഓരോ വിശേഷങ്ങളും ഇവര്‍ പങ്കിടാറുണ്ട്, വീട് വച്ചതും പുതിയ കാര്‍ വാങ്ങിയതുമെല്ലാം ഇവര്‍ പങ്കിട്ട സന്തോഷങ്ങളായിരുന്നു, ധ്വനി ജനിച്ച് മാസങ്ങല്‍ക്കുള്ളില്‍ തന്നെ മൃദുല സീരിയലിലേയ്ക്ക് തിരിച്ചെത്തിയിരുന്നു.

ഇപ്പോള്‍ രാജ റാണി എന്ന സീരിയലിലാണ് മൃദുല അഭിമയിക്കുന്നത്. സുന്ദരി എന്ന സീരിയലിലാണ് യുവ ഇപ്പോള്‍ ചെയ്യുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനം ഇരുവരും ആഘോഷിക്കുകയാണ്. ഇരുവരുടെയും വിവാഹ വാര്‍ഷിക ത്തിന്റെ സന്തോഷമാണ് ഇവര്‍ പങ്കിട്ടിരിക്കുന്നത്.

രണ്ടാം വിവാഹ വാര്‍ഷികമാണെന്നും രണ്ട് സുവര്‍ണ്ണ വര്‍ഷങ്ങള്‍ കടന്നുപോയി എന്നും ഹാപ്പി ആനിവേഴ്‌സറിയെന്നും മൃദുല യെയും ധ്വനിയയെും ചേര്‍ത്ത് പിടിച്ച് യുവ കുറിച്ചിരിക്കുകയാണ്. വളരെ മനോഹരമായ ചിത്രമാണ് യുവ പങ്കിട്ടിരിക്കുന്നത്. ആരാധകരും താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.

Comments are closed.