
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമാണ് ഒരുമിച്ച് കഴിഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രെഗനന്റ് ആയത്, ഗര്‍ഭിണി ആണെന്നറിയാതെ ഒരുപാട് റിസ്‌ക് സീനുകള്‍ ചെയ്തിരുന്നു; മൃദുലയും യുവയും പറയുന്നു
മൃദുലയും യുവയും നിരവധി ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയവരാണ്. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. പിന്നീട് ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ധ്വനി എത്തി. ഇപ്പോ ഴിതാ രണ്ടാം വിവാഹ വാര്‍ഷികം അടിച്ചു പൊളിക്കുകയാണ് താരങ്ങള്‍. അതിന്‍രെ വിശേഷങ്ങള്‍ ഇരുവരും തങ്ങളുടെ ചാന ലിലൂടെ പങ്കിട്ടിട്ടുമുണ്ട്.

രണ്ടാം വിവാഹ വാര്‍ഷികമാണ് തങ്ങളുടെതെന്നും കഴിഞ്ഞ വര്‍ഷം കുഞ്ഞുട്ടനൊപ്പം ഇരിക്കാന്‍ പറ്റിയില്ലെന്നും ഈ സമയം മുഴുവന്‍ ഞാന്‍ കുഞ്ഞുട്ടനൊപ്പം ഉണ്ടെന്നും കുറച്ച് ദിവസങ്ങളായി നല്ല തിരക്കാണെന്നും ഇപ്പോള്‍ സുന്ദരി സീരിയല്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്നും മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഇപ്പോള്‍ തന്റെ കഥാപാത്രമില്ലെന്നും സുന്ദരിയുടെ ഷൂട്ടിങ് മാസത്തില്‍ ഇരുപത് ദിവസം മാത്രമേ ഉള്ളുവെന്നും താരം പറയുന്നു.

രണ്ടു വര്‍ഷത്തില്‍ ഒരു വര്‍ം, മാത്രമാണ് ഞങ്ങള്‍ ഒന്നിച്ച് കഴിഞ്ഞത്, ബാക്കി സമയമെല്ലാം ഞങ്ങള്‍ ഷൂട്ടിങ്ങിന്റെ തിരക്കിലാ യിരുന്നു. രണ്ട് വര്‍ഷത്തിനിടെ നടന്ന രസകരമായ സംഭവം എന്താണെന്ന ചോദിച്ചാല്‍ അത് ധ്വനിയുടെ വരവാണെന്ന് മൃദുല പറയുന്നു. ഞങ്ങള്‍ പ്രതീക്ഷിക്കാതെ ആയിരുന്നു ഗര്‍ഭിണിആയത്. പിന്നീട് ചേട്ടനോട് പറഞ്ഞതിന് ശേഷം എനിക്ക് ചേട്ടനെയും അമ്മയെയും ഫേയ്‌സ് ചെയ്യാന്‍ നാണക്കേട് ആയിരുന്നു. അമ്മുവിന്‍രെ അനുജത്തിയെ കാണിക്കുന്ന ഡോക്ടറിനടുത്ത് ഒരിക്കല്‍ ഞങ്ങളും പോയിരുന്നു.

ഡോക്ടര്‍ ഉടനെ ക്യാരി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു.എന്നാല്‍ ഇല്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഡോക്ടറോട് ഇത് പറഞ്ഞു കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായി. ഒട്ടും പ്രതീക്ഷിക്കാത്ത പ്രെഗ്നന്‍സി ആയിരുന്നു. ആ സമയം ഗര്‍ഭിണി ആണെന്നറിഞ്ഞിരുന്നില്ലാത്തതിനാല്‍ സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നുവെന്നും ഒരുപാട് റിസ്‌ക്കുള്ള സീനുകള്‍ ചെയ്തിരു ന്നുവെന്നും ജെസിബിയില്‍ വലിഞ്ഞു കേറുന്ന സീനുകളൊക്കെ ചെയ്തു. പ്രെഗ്‌നന്‍സി സമയത്ത് കഴിക്കാന്‍ പാടില്ലാത്ത ഒരുപാട് ഫ്രൂട്ട്‌സുമൊക്കെ കഴിച്ചിരുന്നു. രാത്രി വൈകിയുള്ള ഷൂട്ടുകളും ഒരുപാടുണ്ടായിരുന്നുവെന്ന് മൃദുല പറയുന്നു. വളരെ റിസ്‌ക്കു ണ്ടായിരുന്നിട്ടും നല്ല കുഞ്ഞുവാവയെ ദൈവം തന്നുവെന്നും മൃദുലയും യുവയും പറയുന്നു.ഇരുവരും ആനിവേഴ്‌സറി ഗിഫ്റ്റും പസ്പരം നല്‍കിയിരുന്നു മൃദുലയ്്ക്ക് യുവ മനോഹരമായ ഒരു വാച്ച് സമ്മാനിച്ചപ്പോല്‍ യുവയ്ക്കു മൃദുല നല്‍കിയത് ഒരു ജോടി ഷൂവാണ്. രണ്ടുപേരും കായല്‍ത്തീരത്തുള്ള ഒരു റിസോര്‍ട്ടിലാണ് വെഡിങ്് ആനിവേഴ്്്‌സറി ആഘോഷിക്കാനായി പോയത്.