മുടിയന്‍ ഡ്രഗ് കേസില്‍ അകത്തായി. നാലുമാസമായി ഷൂട്ടില്ല, ഇനിയും എന്താണ് സംഭവിച്ചതെന്ന് പറയാതിരിക്കാനാകില്ല; പൊട്ടിക്കരഞ്ഞ് താരം

നിരവധി ആരാധകരുള്ള ഒരു പരമ്പരയായിരുന്നു ഉപ്പും മുളകും. ഇതിലെ താരങ്ങളെല്ലാം എന്നും ആരാധകരുടെ പ്രിയപ്പെട്ട തായിരുന്നു. ബാലുവും നീലുവും കേശുവും മുടിയനും പാറുവും ശിവാനിയും അങ്ങനെ എല്ലാവരും ഈ പരമ്പരയില്‍ ഉള്ളതാണ്. പല താരങ്ങളും ഇതില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് പോയെങ്കിലും മറ്റ് പല താരങ്ങളും കടന്നുവരികയും ചെയ്തിരുന്നു. നിര വധി വര്‍ഷങ്ങളായി ഉപ്പും മുളകും നടക്കുന്നത്.ഇടയ്ക്ക് പല തവണ നിര്‍ക്തിയെങ്കിലും ഇത് വീണ്ടും പ്രേക്ഷേപണം തുടര്‍ന്നി രുന്നു. ഇപ്പോഴിതാ സീരിയലിലൂടെ ആരാധക മനസില് ഇടം നേടിയ മുടിയന്‍ എന്ന റിഷി എസ് കുമാര്‍ വെറൈറ്റി മീഡിയയോട് പ്രതികരിക്കുകയാണ്. എനിക്കിപ്പോല്‍ നാല് മാസമായി ഷൂട്ടില്ല. എന്നാല്‍ പരമ്പരയില്‍ മുടിയന്‍ ബാംഗ്ലൂരിലെത്തി ഡ്രഗ് കേസില്‍ അകത്തായി എന്ന നിലയിലാണ് സീരിയല്‍ പോകുന്നത്.

എന്നാല്‍ താനത് അറിഞ്ഞിട്ടില്ലെന്നും ഇനി പറയാതിരിക്കാന്‍ പറ്റാത്തതിനാലാണ് താനിത് തുറന്ന് പറയുന്നതെന്നും മുടിയന്‍ അഭിമുഖത്തില്‍ പറയുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ക്രിയേറ്ററായ ഉണ്ണിസാര്‍ ആണെന്നും റിഷി പറയുന്നു. എനിക്ക് വിശ്വസി ക്കാന്‍ പറ്റുന്ന ആളുകള്‍ പറഞ്ഞാണ് ഇങ്ങനെയാണ് കഥയുടെ പോക്ക് എന്നറിഞ്ഞത്. ഞാനൊഴികെ ബാക്കി് എല്ലാവരും സീരിയലി ലുണ്ട്. ഇത് പറഞ്ഞാല്‍ ചിലപ്പോള്‍ ആ എപ്പിസോഡ് വരെ പുറത്ത് വിടാതെ ആകും. മുടിയന്‍ എന്ന കഥാപാത്രത്തെ ഡ്രഗ് കേസില്‍ അകപെടുത്തി എന്നതുകേട്ടപ്പോഴാണ് ഇനിയും മിണ്ടാതെ ഇരിക്കാന്‍ ആകില്ല എന്ന് മനസിലായത്. ഉണ്ണി സാര്‍ നേര ത്തെയും പ്രശ്‌നം ഉണ്ടാക്കിയതാണെന്നും താരം പറഞ്ഞു. മുന്‍പ് അമ്മയുമായി ( നീലുവുമായി) പ്രശ്‌നമുണ്ടായതാണ്..അന്ന് പുറത്ത് പോയ ഉണ്ണിസാര്‍ പിന്നീട് വെറൊരു പ്രശ്‌നം ഉണ്ടാക്കില്ലെന്ന് പറഞ്ഞാണ് വീണ്ടും വന്നത്.

പലതും നമ്മല്‍ ചോദ്യം ചെയ്തിരുന്നു. ആദ്യം അച്ഛന്‍ (ബാലു) ചോദ്യം ചെയ്തു. ഇപ്പോള്‍ ഞാന്‍ ബാംഗ്ലൂരില്‍ ഞാന്‍ അകത്താകുന്ന സാധനമാണ് പുറത്ത് വിടാന്‍ പോകുന്നത്. ഇപ്പോള്‍ അമ്മയും അച്ഛനുമൊക്കെ നിശബ്ദരാണ്. ഇത് ഷൂട്ട് ചെയ്ത സമയത്ത് ഇത് ഇടരുത് എന്ന് പറഞ്ഞതാണ്. ഭയങ്കര ഹരാസിങ് ആണ്. ഞാനിപ്പോള്‍ അതിലില്ല. പിന്നെ എന്തിനാണ് എന്നെ ദ്രോഹിക്കുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ ഉണ്ണിസാര്‍ ആണ്.

എനിക്കെന്റെ കുടുംബം പോലെയായിരുന്നു അത്. ഇപ്പോള്‍ നാലുമാസമായി ഞാനവിടെ ഇല്ല. പിന്നെ എന്തിനാണ് എന്നെ ദ്രോഹിക്കുന്നത്. അവര്‍ക്ക് എന്നെ ഒഴിവാക്കാന്‍ ദുബായിലേയ്ക്ക് മറ്റോ പോകുന്നതായി ചെയ്യാമല്ലോ. അവിടെ ഷൂട്ടില്ലെന്നു കരുതി എനിക്ക് മറ്റൊന്നും കിട്ടാതെ ഇരിക്കില്ല. ഉണ്ണിസാര്‍ ആണ്  കാരണം. എന്നെ ദ്രോഹിക്കുന്നത് കൊണ്ടും സഹിക്കുന്നതിന് ഒരു ലിമിറ്റുള്ളത് കൊണ്ടുമാണ് താന്‍ ഇത്രയും കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും താരം കരഞ്ഞു കൊണ്ട് പറഞ്ഞു.

Articles You May Like

Comments are closed.