ഉപ്പും മുളകിലേയ്ക്ക് തിരിച്ചെത്തി മുടിയന്‍, അജു വര്‍ഗീസുമായുള്ള വീഡിയോ പങ്കിട്ട് താരം; സന്തോഷത്തില്‍ ആരാധകര്‍

ഉപ്പും മുളകും മലയാള സീരിയല്‍ രംഗത്തെ തന്നെ പുതിയ പ്രമേയവുമായി വന്ന സീരിയലാണ്. നിരവധി ആരാധ കരുള്ള ഒരു സീരിയലായതിനാല്‍ തന്നെ ഇതിലെ കഥാപാത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നീലുവും ലച്ചു വും മുടിയനും ലച്ചുും കേശുവും പാറുക്കുട്ടിയും ശിവാനിയുമെല്ലാം തന്നെ ആരാധകരുടെ പ്രിയപ്പെട്ടതാണ്. കുറച്ച്
നാളുകല്‍ക്ക് മുന്‍പാണ് മുടിയനെ സീരിയലില്‍ നിന്ന് ഒഴിവാക്കിയത്.

സീരിയലിന്‍രെ സംവിധായകന്‍ ഉണ്ണി സാര്‍ ആണ് തന്നെ ഒഴിവാക്കിയതെന്നും അദ്ദേഹം വളരെ സാഡിസ്റ്റായ വ്യ ക്തിയാണെന്നും തന്നെ കുറെ ദ്രോഹിച്ചെന്നും എന്നോട് പറയാതെയാണ് എന്നെ ഒഴിവാക്കിയതെന്നും ഒഴിവാക്കാ നായി മുടിയനെ ഡ്രഗ് കേസില്‍ ഉള്‍്‌പെടുത്തുന്ന സീന്‍ ചെയ്യുകയും അത് കൊടുക്കരുതെന്ന് പറഞ്ഞിട്ടും കൊടു ത്തുവെന്നും അതാണ് തന്നെ എല്ലാം തുറന്ന് പറയാന് പ്രേരിപ്പിച്ചതെന്നും മുടിയന്‍ വെറൈറ്റി മീഡിയയോട് വ്യക്ത മാക്കിയിരുന്നു.

തനിക്ക് നാലു മാസമായി ഷൂട്ടില്ലായിരുന്നുവെന്നും ഒഴിവാക്കിയതാണെന്ന് പിന്നീടാണ് മനസിലായതെന്നും റിഷി പറഞ്ഞിരുന്നു. എന്നാല്‍ റിഷിയെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്ക് വലിയ നിരാശ തന്നെയായിരുന്നു. ഉപ്പും മുള കില്‍ നിന്ന് പ്രശ്‌നം വന്നപ്പോഴും ചാനല്‍ ഹെഡായ ശ്രീ കണ്ഠന്‍ നായര്‍ പോലും റിഷിക്കെതിരെ പറഞ്ഞ പ്പോഴും ആരാധകര്‍ റിഷിക്ക് കൂട്ടായി തന്നെയാണ് നിന്നത്. ഇപ്പോഴിതാ റിഷി ഉ്പും മുളകിലേയ്ക്ക് തിരിച്ചെത്തിയിരിക്കു കയാണ്. പുതിയ എപ്പിസോഡില്‍ ഓണത്തിന് മാറ്റു കൂട്ടാനായി അജു വര്‍ഗീസുമുണ്ട്.

വീഡിയോ റിഷി തന്നെയാണ് പങ്കിട്ടിരിക്കുന്നത്. ആരാധകരും റിഷിയുടെ വീഡിയോ ഏറ്റെടുക്കുകയാണ്. നിങ്ങല്‍ ഇങ്ങോട്ട് തന്നെ തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും മുടിയനെ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്യാറുണ്ടെന്നും മുടിയനില്ലാതെ സീരിയല്‍ കാണാന്‍ തന്നെ ഒരു രസമില്ലായിരുന്നുവെന്നും ആരാധകര്‍ പറ യുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. ഉപ്പും മുളകി ലേയ്ക്ക് വീണ്ടും മുടിയനെത്തിയതിന്റ സന്തോഷം ആരാധകരും പങ്കു വയ്ക്കുകയാണ്.

Comments are closed.