അത് കണ്ടതിന് ശേഷം ഉറക്കം നഷ്ട്ടപെട്ടുവെന്ന് പറഞ്ഞാണ് പാതി രാത്രിയില്‍ ദിലീപ് എന്നെ വിളിക്കുന്നത്; മുകേഷ്

മലയാള സിനിമയുടെ രണ്ട് പൊന്‍ താരങ്ങള്‍ തന്നെയാണ് മുകേഷും ദിലീപും. ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയി ക്കുകയും ചെയ്തിട്ടുണ്ട്. പല താരങ്ങളെ പറ്റിയും രസകരമായ പല അനുഭവങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താന്‍ കാരണം ദിലീപിന് ഉറക്കം വരാത്ത ഒരു രസകരമായ സംഭവത്തെ പറ്റി തുറന്ന് പറയുകയാണ്. മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് മുകേഷ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒരിക്കല്‍ രാത്രിയില്‍ ദിലീപ് എന്നെ വിളിച്ചിരുന്നു.

അപ്പോള്‍ സമയം രണ്ട് മണി ആയിരുന്നു. ഉറക്കം വരുന്നില്ലെന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ദിലീപ് ആ സമയം ഷൂട്ട് കഴിഞ്ഞ് വന്നതേയുള്ളു. അപ്പോള്‍ തന്നെ എന്നെ വിളിച്ചിരുന്നു. ചേട്ടനെ പോലെ തമിഴ്‌നാട്ടില്‍ ഒരാളുണ്ട്. ഞാന്‍ അയാളെ നേരിട്ട് കാണും. രാഷ്ട്രീയക്കാരനാണ്.

അവിടുത്തെ ഏതോ ഒരു നേതാവാണ്. തിരഞ്ഞെടുപ്പിന് നില്‍ക്കുന്ന ചിത്രം ഞന്‍ കണ്ടുവെന്ന് പറഞ്ഞു. കയ്യും കഴുത്തും തടിയും എല്ലാം ചേട്ടന്റേത് പോലെ തന്നെ ദിലീപ് പറയാന്‍ തുടങ്ങി. പറയാതിരിക്കാന്‍ പറ്റാത്തതിനാലാണ് ഇക്കാര്യം ചേട്ടനോട് പറഞ്ഞ തെന്നും ദിലീപ് പറഞ്ഞു. ഞാനും ഉറങ്ങി. രാവിലെ വിളിച്ചപ്പോഴാണ് ചേട്ടാ ഞാന്‍ പൊള്ളാച്ചിയിലാണെന്നും അയാളുടെ വീട് കണ്ടത്താന്‍ പറ്റിയില്ലെന്നും പറഞ്ഞത്.

പൊള്ളാച്ചി മാര്‍ക്കറ്റില്‍ ആയിരുന്നു അന്ന് ദിലീപിന് ഷൂട്ടിങ്. മാര്‍ക്കറ്റിന് പുറത്തും എന്റെ മുഖസാദൃശ്യമുള്ള വ്യക്തിയുടെ കട്ട്ഔട്ട് വെച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ഞാനൊരു തമിഴ് സിനിമ ചെയ്തിരുന്നുവെന്നും ഞാന്‍ ഇലക്ഷന് നിന്ന് ജയിക്കുന്ന ആളായിട്ടാണ് ആ സിനിമ ചെയ്തതെന്നും ഞാന്‍ പറഞ്ഞപ്പോഴാണ് ദിലീപ് വിശ്വസി്ച്ചതെന്നും മുകേഷ് പറയുന്നു.

Articles You May Like

Comments are closed.