
ശോഭനയുടെ ആ രീതി കണ്ട് പല വിദേശികളും തെറ്റിദ്ധരിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശോഭനയെ രക്ഷിക്കുന്നത് ഞങ്ങളാണ്; മുകേഷ്
ശോഭന നടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തയാണ്. മലയാളികളുടെ ഹൃദയത്തില്‍ ഇന്നും സവിശേഷ സ്ഥാനമുള്ള താരങ്ങളില്‍ ഒരാളാണ് ശോഭന. അഭിനയത്തിന് ഇട വേള നല്‍കി തന്റെ നൃത്ത വിദ്യാലയവുമായി താരം മുന്നോട്ട് പോവുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് താരം അഭിനയിച്ച വരനെ ആവിശ്യമുണ്ട് എന്ന സിനിമ വന്‍ ഹിറ്റായി രുന്നു. സുരേഷ് ഗോപിയുടെയും ശോഭനയുടെയും ജോടി ആരാധകരും ഏറ്റെടുത്തിരുന്നു.

നിരവധി കുട്ടികളാണ് ശോഭനയുടെ ഡാന്‍സ് ക്ലാസില്‍ എത്തുന്നത്. പ്രോഗ്രാമിന്റയും കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നതുമായ വീഡിയോകള്‍ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ മുകേഷ് ശോഭനയെ പറ്റി പറഞ്ഞ വളരെ രസകരമായ സംഭവമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

കിടിലം എന്ന പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വിദേശത്തൊക്കെ പ്രോഗ്രാമിന് പോകു മ്പോള്‍ പല വിദേശികളും ശോഭനയെ തെറ്റിദ്ധരിക്കാറുണ്ട്. പ്രോഗ്രാമിന് പോകുമ്പോള്‍ ശോഭന എപ്പോഴും മുദ്രകള്‍ കൈകൊണ്ട് കാണിച്ചാണ് നടക്കുന്നത്. എയര്‍ പോട്ടിലൊക്കെ ചെല്ലുമ്പോള്‍ പല വിദേശികളും ശോഭനയുടെ ആംഗ്യം കണ്ട് തെറ്റിദ്ധരിക്കാറുണ്ട്.

പല വിദേശികളും ശോഭനയെ തുറിച്ച് നോക്കുന്നതും പരസ്പരം പല കാര്യങ്ങളും പറയുന്നതും കേള്‍ക്കാറുണ്ട്. പലരും തെറ്റിദ്ധാരണ യോടെ ശോഭനയെ പറ്റി സംസാരിക്കും അത് തങ്ങല്‍ കേള്‍ക്കുമ്പോള്‍ അവരെ തിരുത്തി കൊടുക്കാറുണ്ടെന്നും അത്തരത്തില്‍ പല തവണ വിദേശികളില്‍ നിന്ന തങ്ങള്‍ ശോഭനയെ രക്ഷിച്ചിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ശോഭനയുടെ ദത്തു പുത്രി നാരായണി യും അമ്മയെ പോലെ തന്നെ നൃത്ത കലയിലേയ്ക്ക് തന്നെ തിരിഞ്ഞിരിക്കുകയാണ്. മകള്‍ നൃത്തത്തില്‍ നല്ല പ്രാവീണ്യം ഉള്ള കലാകാരിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.