അദ്ദേഹം പറഞ്ഞത് തനിക്ക് വലിയ ആത്മ വിശ്വാസം നല്‍കി. അങ്ങനെയാണ് ആ ഷോയിലേയ്ക്ക് താനെത്തിയത്; മുകേഷ്

മുകേഷ് എന്ന നടന്‍ നിരവധി വര്‍ഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. സിനിമയ്ക്കുപരി രാഷ്ട്രീയത്തിലും അദ്ദേഹം തന്‍രെ കഴിവ് തെളിയിച്ചു. മുകേഷ് തന്‍രെ വിശേഷങ്ങള്‍ തന്‍രെ ചാനലിലൂടെ പറയാറുണ്ട്. അതില്‍ താരങ്ങളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സംഭവങ്ങളുമെല്ലാം മുകേഷ് പറയും. മുകേഷ് സ്പീക്കിങ് എന്ന ചാനല്‍ ആരാധകര്‍ക്കും പരിചിതമാണ്. ഇപ്പോഴിതാ താരം തന്‍രെ ചാനലില്‍ പങ്കിട്ട കാര്യമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

മിക്ക താരങ്ങളും സിനിമയില്‍ മാത്രം അഭിനയിക്കു കയാണ് പതിവ്. എന്നാല്‍ ചില താരങ്ങള്‍ ടെലിവിഷനിലേ യ്ക്കും എത്തും. അത്തരത്തില്‍ ടെലിവിഷനിലും ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളില്‍ ഒരാളാണ് മുകേ ഷ്. താന്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് ടെലിവിഷനിലെത്തിയതെന്ന് തുറന്ന് പറയുകയാണ് താരം സൂര്യ ടിവിയില്‍ നിന്നും വിളിച്ചാണ് കോടീശ്വരന്‍ ഫോര്‍മാറ്റില്‍ ഒരു ഷോ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. മലയാളം വിഭാഗത്തില്‍ മുകേഷ് അവതാരകനായി വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. ആലോചിച്ചിട്ട് പറയാമെന്നായിരുന്നു എന്റെ മറുപടി.

മോഹന്‍ലാലിനെയായിരുന്നു ആദ്യം അവര്‍ അവതാരകനാവാനായി ക്ഷണിച്ചത്. എന്നാല്‍ അദ്ദേഹം തനിക്ക് സമയമില്ല, നിങ്ങള്‍ മുകേഷിനെ വിളിച്ചുനോക്കുവെന്നും മോഹന്‍ലാല്‍ പറഞ്ഞുവെന്നും മമ്മൂട്ടിയോട് ചോദിച്ച പ്പോള്‍ അദ്ദേഹം അത് നിരസിച്ചിരുന്നു. ചിലര്‍ ചെയ്താല്‍ നന്നാവുമെന്നും മറ്റ് ചിലര്‍ ചെയ്യേണ്ട എന്നുമാണ് പറ ഞ്ഞത്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ചെയ്തോണ്ടിരിക്കുന്ന പരിപാടിയാണ്.

അത് വേണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു. ശ്രീനിവാസനോട് ഞാന്‍ ഇതിനെ പറ്റി പറഞ്ഞപ്പോള്‍ നീ എന്തായാലും ചെയ്യണം, നീ അമിതാഭ് ബച്ചനെക്കാളും നന്നായിരിക്കുമെന്നും പറഞ്ഞിരുന്നു. അതെന്റെ ആത്മവിശ്വാസം കൂട്ടി. മലയാളികള്‍ കൈവിടില്ലെന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഞാനത് ഏറ്റെടുത്തെന്ന് മുകേഷ് പറയുന്നു.

Articles You May Like

Comments are closed.