മൈഥിലിയുടെ പോന്നോമനയ്ക്ക് ചോറൂണ്. സന്തോഷം പങ്കിട്ട് മൈഥിലിയും ഭര്‍ത്താവ് സമ്പത്തും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തില്‍ നിരവധി സിനികള്‍ ചെയ്ത് ചുരുക്കം ചില സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മൈഥിലി. വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ആര്‍ക്കിടെക്ടായ സമ്പത്തിനെയാണ് താരം വിവാഹം ചെയ്യുന്നത്. പ്രണയിച്ചാണ് തങ്ങള്‍ വിവാഹം കഴിച്ചതെന്നും താരം വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് കുറച്ച് നാളുകള്‍ക്ക് ശേഷം തന്നെ താന്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്നും താരം പറഞ്ഞിരുന്നു.

ഏറെ വൈകാതെ തന്നെ മൈഥിലിയുടെ കുട്ടി എത്തുകയും ചെയ്തു. ഇപ്പോള്‍ കൊടൈക്കനിലാണ് മൈഥിലിയും കുടുംബവും ഉള്ളത്. തനിക്കെേറ ഇഷ്ട്ടപ്പെട്ട സ്ഥലമാണിതെന്നും അത് കൊണ്ട് തന്നെ ഇവിടെ തന്നെ സെറ്റിലാകാന്‍ തീരുമാനിച്ചുവെന്നും ഈ സ്ഥലത്ത് വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ മകന്റെ വിശേഷങ്ങല്‍ താരം പങ്കി ട്ടിരുന്നു.

മകനെ താന്‍ നീലന്‍, അരിക്കൊമ്പന്‍ എന്നെല്ലാമാണ് വീട്ടില്‍ വിളിക്കുന്നതെന്നാണ് ഗ്രഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ മൈഥിലി വെളിപ്പെടുത്തിയത്. കുട്ടിയുടെ നൂലു കെട്ട് ചിത്രങ്ങല്‍ പങ്കു വച്ചപ്പോഴാണ് മൈഥിലി അമ്മയായ വിവരം ആരാധകര്‍ അറിഞ്ഞത്. ഇപ്പോഴിതാ ഗുരു വായൂരില്‍ മകന് ചോറൂണ് നടത്തിയിരിക്കുകയാണ് മൈഥിലിയും ഭര്‍ത്താവ് സമ്പത്തും. മൈ വേള്‍ഡ് എന്ന ക്യാപ്ഷനോടെയാണ് മകന്റെ ചോറൂണ്‍ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകന്‍ വന്നതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്നും ഇനി അഭിനയത്തിലേയ്ക്കു ഉടന്‍ തിരികെ എത്തില്ലെന്നും താരം പറഞ്ഞിരുന്നു. താരത്തിന്റെ വിവാഹവും ഗുരുവായൂരില്‍ വെച്ചാണ് നടന്നത്. വളരെ ആര്‍ഭാടത്തോടെയാണ് വിവാഹം നടന്നത്. തുടര്‍ന്ന് നടന്ന വിവാഹ റിസപ്ഷന് നിരവധി താരങ്ങള്‍ എത്തിയിരുന്നു. ആരാധകരും കുഞ്ഞിന് ആശംസകള്‍ അറിയിക്കുകയാണ്.

Comments are closed.