അമ്മയും അച്ഛനും ഡിവോഴ്‌സായ സമയത്ത് സ്‌കൂളില്‍ ഞങ്ങളെ ടീച്ചേഴ്‌സ് വന്ന് ആശ്വസിപ്പിക്കുമായിരുന്നു. ഡിവോഴ്‌സ് നടക്കുമ്പോള്‍ കോടതിയില്‍ അമ്മ മയങ്ങി വീണു, അപ്പോള്‍ അച്ഛന്‍ ചെയ്തത് കണ്ട് ജഡ്ജി ഒരു നിമിഷം ഷോക്ക് ആയി; നളിനിയെ പറ്റി മകള്‍ അരുണ

മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ താരമായിരുന്നു നടി നളിനി. തമിഴിലാണ് താരം കൂടുതല്‍ അഭിനയിച്ചത്. നളിനി വിവാഹം കഴിച്ചത് കരഗാട്ടക്കാരന്‍ എന്ന സിനിമയില്‍ ഉല്‍പ്പടെ അഭിനയിച്ച
നടന്‍ രാമരാജനെയാണ് താരം വിവാഹം ചെയ്തത്. പ്രണയിച്ച് വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിക്കുകയാ യിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹ മോചിതരും ആയി. ഇരുവര്‍ക്കും രണ്ട് കുട്ടികളും ഉണ്ടായിരു ന്നു. വളരെ കൂലായിട്ടും സൗമ്യമായിട്ടും ആണ് ഇവര്‍ പിരിഞ്ഞത്. ഇരുവരും പരസ്പരം പഴി ചാരാതെയാണ് വിവാ ഹമോചനം നേടിയത്.

മാത്രമല്ല മക്കളുടെ വിവാഹത്തിനടക്കം ഇരുവരും ഒന്നിച്ചാണ് നടത്തിയത്. ഇപ്പോഴിതാ ഇരുവരും വിവാഹ മോചിതരായതിനെ പറ്റി തുറന്ന് പറയുകയാണ് മകള്‍ നളിനി. അമ്മയും അച്ഛനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് അരുണ പറയുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിയ അമ്മ വിവാഹ മോചനത്തിന് ശേഷമാണ് തിരിച്ച് വന്നത്. അമ്മ വളരെ സ്ട്രിക്റ്റായിരുന്നു. പഠന കാര്യങ്ങളിലെല്ലാം ഒപ്പമുണ്ടാകും. ‘അച്ഛനും അമ്മയും വളരെ സ്‌നേഹത്തിലാ യിരുന്നു.

അവര്‍ പിരിയാന്‍ പോകുകയാണെന്ന് തലേന്ന് രാത്രി വരെയും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് വിശദീകരിച്ച് തന്നു. അച്ഛനും അമ്മയും രണ്ട് വീട്ടിലായിരിക്കും, ഒരു വ്യത്യാസവും നിങ്ങള്‍ക്ക് തോന്നില്ലെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മുന്നില്‍ അവര്‍ വഴക്കിട്ടിട്ടില്ല. മനോഹരമായി പിരിയാമെന്ന് കാണിച്ച് തന്നത് അമ്മയും അച്ഛനുമാണ്. അതിനാല്‍ എനിക്കും അനിയനും ഈ മാറ്റം എളുപ്പമായിരുന്നു’ ‘അച്ഛനെ കാണാന്‍ തോന്നുമ്പോള്‍ വീട്ടില്‍ പോ യി കണ്ട് വരും. എല്ലാം സാധരണ പോലെ തന്നെയായിരുന്നു. അമ്മയും അച്ഛനും ഇതുവരെ പരസ്പരം ആരോപണ ങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. അവര്‍ പിരിഞ്ഞതിന് കാരണം എന്തെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. അതവരുടെ പേഴ്‌സണല്‍ കാര്യമാണ്.

ഡിവേഴ്‌സിന്റെ സമയത്ത് സ്‌കൂളില്‍ എല്ലാവരും വന്ന് ആശ്വസിപ്പിക്കും’ പക്ഷെ ഞങ്ങള്‍ക്ക് പ്രശ്‌നമൊന്നും ഇല്ലായിരുന്നു. കാരണം ഞങ്ങളോടുള്ള അവരുടെ സ്‌നേഹത്തിന് മാറ്റം വന്നിട്ടില്ലാ യിരുന്നു. ഡിവോഴ്‌സ് നടക്കുമ്പോള്‍ കോടതിയില്‍ അമ്മ മയങ്ങി വീണു. അച്ഛനാണ് എടുത്ത് കൊണ്ട് പോയി വെള്ളം തളിക്കുകയും ജ്യൂസ് കൊടുക്കുകയുമെല്ലാം ചെയ്തത്. ജഡ്ജി ഒരു നിമിഷം ഷോക്ക് ആയി. ഡിവോഴ്‌സ് വന്നത് തന്നെയാണോ എന്ന് അദ്ദേഹം ചിന്തിച്ചിരിക്കുമെന്നും താരപുത്രി പറയുന്നു.

Comments are closed.