
ഇരട്ടക്കുട്ടികളായ മക്കളുടെ വിശേഷ ദിനം കേരളത്തില്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ സുന്ദരി നമിത; എന്റെ ഹൃദയവും ഹൃദയത്തുടിപ്പും നിങ്ങളാണെന്ന് താരം
നമിത എന്ന നടിയെ എല്ലാവര്‍ക്കും സുപരിചിതയാണ്. തമിഴ് സിനിമകളിലാണ് നമിത കുടുതലുള്ളതെങ്കിലും മലയാളത്തിലും ചുരുക്കം ചില സിനിമകള്‍ താരം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ല. വിവാഹത്തോടെയാണ് താരം അഭിനയത്തില്‍ നിന്ന് പിന്‍മാറിയത്. കന്നഡ, തെലുങ്കു, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ താരം സജീവമാണ്. സോന്തം എന്ന സിനിമയിലൂടെയാണ് നമിത അഭിനയത്തിലേയ്ക്ക വന്നത്. നമിത ഒരു മോഡലുമാണ് ബ്ലാക്ക് സ്റ്റാലിയന്‍.

പുലി മുരുകന്‍ എന്നീ സിനിമകള്‍ താരം ചെയ്തിട്ടുണ്ട്. അഭിനത്തിന് പുറമേ രാഷ്ട്രീയത്തിലേയ്്ക്കും താരം പ്രവേശിച്ചിരുന്നു. നമിത ഇപ്പോള്‍ മക്കളുമൊത്ത് ആഘോഷത്തിന്‍രെ തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ മക്കളുടെ വിശേഷത്തെ പറ്റി പങ്കു വച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 2017ലാണ് നമിത വിവാഹം കഴിക്കുന്നത്.

ബിസിന്‌സ് മാനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്, തന്റെ 41 ആം വയസിലാണ് നമിത അമ്മയായത്. ഇരട്ട ക്കുട്ടികളാണ് നമിതയ്ക്കുള്ളത്. ഇപ്പോഴിതാ മക്കളുടെ ബര്‍ത്ത് ഡേ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കിട്ടെത്തിയിരിക്കുകയാണ്. കൃഷ്ണ ആദിത്യ, കിരണ്‍ രാജ് എന്നാണ് താരത്തിന്റെ മക്കളുടെ പേര്.

ഇപ്പോഴിതാ മക്കളുമൊത്ത് താരവും ഭര്‍ത്താവും കേരളത്തില്‍ മക്കളുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് മാജിക്കും അത്ഭുതവും കൊണ്ടു വന്നവരാണ്. എന്റെ ഹൃദയവും ഹൃദയത്തുടിപ്പും നിങ്ങളാണ് എന്നും താരം കുറിച്ചിരുന്നു. മക്കളുടെ ചിത്രങ്ങളുമ താരം പങ്കു വച്ചിട്ടുണ്ട്. എന്നാല്‍ മക്കളുടെ മുഖം വ്യക്തമാക്കാത്ത രീതിയിലാണ് ചിത്രം താരം പങ്കിട്ടിരിക്കുന്നത്. അമ്പലപ്പുഴയിലെ ക്ഷേത്രത്തില് എത്തുകയും തുടര്‍ന്ന് മക്കളുടെ പിറന്നാള്‍ താരം ഗംഭീരമാക്കുകയും ചെയ്തിരുന്നു.