ചെറുപ്പത്തില്‍ ചെയ്ത ആ കാര്യം വലിയ ദുരന്തമായി മാറിയേനേ. കുട്ടി മരിച്ചുവെന്ന് കരുതി ആ ചേച്ചി എലിവിഷം കഴിച്ചിരുന്നു, വീട്ടിലാരോടും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല; നവ്യ നായര്‍

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന നവ്യ നായര്‍. കലോത്സവ വേദികളില്‍ നിന്നാണ് നവ്യ സിനിമയിലെത്തിയത്. ഇഷ്ടം എന്ന സിനിമയാണ് താരത്തിന്റാതിയ ആദ്യം പുറത്തിറങ്ങിയത്. പിന്നീട് നിരവധി സിനിമകള്‍ ചെയ്ത് മലയാളികളുടെ ഇഷ്ടം സമ്പാദിക്കാന്‍ താരത്തിന് കഴിഞ്ഞു. വിവാഹം കഴിഞ്ഞ് അഭിനയത്തില്‍ നിന്ന് പിന്‍മാറിയ നവ്യ പിന്നീട് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരുത്തിയിലൂടെ മടങ്ങിയെത്തിയത്. വരവ് ഗംഭീരം തന്നെ ആയിരുന്നു. ഇപ്പോള്‍ കിടിലം എന്ന ഡാന്‍സ് ഷോയുടെ ജഡ്ജുമാണ് താരം. തന്റെ വിശേഷങ്ങളും മറ്റും താരം ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. നവ്യയ്ക്ക് അമ്മയും അച്ഛനും സഹോദരനുമാണ് ഉള്ളത്.

കുട്ടിക്കാലത്ത് താന്‍ ഒപ്പിച്ച് ഒരു കുസൃതി വലിയ ദുരന്തമായി മാറേണ്ടിയിരുന്ന ഒരു അവസ്ഥയെ പറ്റി നവ്യ മുന്‍പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. തനിക്കും ഇളയ കുട്ടി ജനിച്ചപ്പോള്‍ മൂത്ത കുട്ടിക്കുണ്ടാകുന്ന ചെറിയ അസുയയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ തനിക്ക്‌സ അമ്മ ഗര്‍ഭിണി ആയത് മുതല്‍ വലിയ സന്തോഷമായിരുന്നു വെന്നും അുജനുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും താരം പറയുന്നു. അവന്‍ ജനിച്ചപ്പോഴും ഞാന്‍ നന്നായി കെയര്‍ ചെയ്യുമായിരുന്നു. എന്നാല്‍ അനിയന്‍ നടന്ന് തുടങ്ങിയപ്പോള്‍ നല്ല കുസൃതികള്‍ കാണിക്കുമായിരുന്നു വെന്നും താരം പറയുന്നു.

കണ്ണന്‍ കുഞ്ഞായിരുന്നപ്പോള്‍ അവന്‍ എന്നെ നന്നായി ഉപ്രദവിക്കുമായിരുന്നു. കുട്ടിയായതിനാല്‍ അവന്‍ കുസൃ തി കാണിക്കുന്നതാണ്. എന്ത് സാധനം കയ്യില്‍ കിട്ടിയാലും അവന്‍ കുഴിച്ചിടും. എന്റെ തലമുടി പിടിച്ച് വലി ക്കും. ഒരു ദിവസം അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് വീട്ടില്‍ നില്‍ക്കുന്ന ചേച്ചി കണ്ണനെ എന്റെ അരികില്‍ കൊണ്ട് വന്ന് ഇരുത്തി. എന്റെ ബുക്കില്‍ അവന്‍ കുത്തിവരച്ചു. അത് എനിക്ക് ദേഷ്യമായി. ഞാന്‍ അവനെ തള്ളി താഴെക്കിട്ടു. ചെടി ചട്ടിക്ക് ഇടയിലേക്കാണ് അവന്‍ വീണത്.

കണ്ണന്റെ തലപൊട്ടി ചോര ഒലിക്കാന്‍ തുടങ്ങി. ബോധവും പോയി. അമ്മയും അച്ഛനും വന്ന് കണ്ണനെ ആശുപത്രി യില്‍ കൊണ്ടുപോയി. കണ്ണന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് വീട്ടില്‍ നില്‍ക്കുന്ന ചേച്ചി കരുതിയത് കുട്ടി മരിച്ചുവെന്നാണ്. സങ്കടം സഹിക്കാന്‍ കഴിയാതെ ചോറില്‍ എലിവിഷം ഇട്ട് ചേച്ചി കഴിച്ചു. ശേഷം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നിട്ടും താനിതൊന്നും വീട്ടില്‍ പറഞ്ഞില്ല. ഒടുവില്‍ താന്‍ പുസ്തകം എഴുതയപ്പോഴാണ് തന്റെ മാതാപിതാക്കള്‍ പോലും ഈ വിവരം അറിഞ്ഞതെന്ന് താരം പറയുന്നു.

Comments are closed.