ഇതാണ് നയന്റെയും വിക്കിയുടെയും പൊന്നുമക്കള്‍. ബിഗ് ഡേ ആഘോഷിച്ച് ഉയിരും ഉലകവും, മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രം പങ്കിട്ട് നയനും വിക്കിയും; ആശംസകളുമായി താരങ്ങളും ആരാധകരും

മലയാളം സിനിമയില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമയുടെ താര റാണിയായി മാറിയ നടിയാണ് നയന്‍ താര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മുന്‍നിര താരങ്ങളില്‍ ഒരാളാണ് നയന്‍ താര. നടിയില്‍ നിന്ന് ഇപ്പോള്‍ കുടുംബിനിയും ആയിരിക്കുകയാണ് നയന്‍ താര. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയനും സംവിധാനയകന്‍ വിഘ് നേഷും കഴിഞ്ഞ വര്‍ഷം ജൂണില്‍ വലിയ ആര്‍ഭാടത്തോടെ വിവാഹം ചെയ്തത്. നവംബറില്‍ കുട്ടികള്‍ ജനിച്ച വിവരവും ഇവര്‍ പങ്കിട്ടിരുന്നു. ഉയിരും ഉലകവും എന്നാണ് മക്കളുടെ പെരെന്ന് പറഞ്ഞെങ്കിലും മക്കളുടെ മുഖം ഇരുവരും കാണിക്കില്ലായിരുന്നു. ഇപ്പോഴിതാ മക്കളുടെ ബിഗ് ഡേ വന്നെത്തിയിരിക്കുകയാണ്.

മാത്രമല്ല, ആരാധകര്‍ കാണാന്‍ കാത്തിരുന്ന ഇരട്ട കുട്ടികളുടെ മുഖവും ചിത്രങ്ങല്‍ സഹിതം നയനും വിക്കിയും പങ്കിട്ടിരിക്കുകയാണ്. അടുത്തിടെയാണ് നയന്‍താര ഇന്‍സ്റ്റര്‍ ഗ്രാം ആരംഭിച്ചത്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും മിക്ക വീഡിയോകളും ഇവര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ ആണ്‍മക്കളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ മുഖം വ്യക്തമാകുന്ന ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് ഇവര്‍.

എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍… എന്‍ ഗുണം കൊണ്ട എന്‍ ഉലക്… ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാന്‍ വളരെക്കാലമായി കാത്തിരിക്കുന്നു… എന്റെ പ്രിയപ്പെട്ട ആണ്‍മക്കള്‍. വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായി പപ്പയും അമ്മയും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു.’ ‘

ഈ ജീവിതത്തില്‍ എന്തിനും ഏതിനും അപ്പുറം… ഞങ്ങളുടെ ജീവിതത്തിലേയ്ക് വന്നതിനും അനുഗ്രഹങ്ങള്‍ തന്നതിനും എല്ലാത്തിനും നന്ദിയെന്നും താരങ്ങള്‍ കുറിച്ചിരിക്കുകയാണ്. ജവാനിലൂടെ ബോളിവുഡിലേയ്ക്കും നയന്‍ അരങ്ങേറ്റം നടത്തിയിരുന്നു. ആരാധകരും താര പുത്രന്‍മാര്‍ക്ക് ആശംസകല്‍ നേരുകയാണ്.

Comments are closed.