
വിവാഹം കഴിഞ്ഞ് ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന നസ്രിയ, ബ്രേക്ക് എടുത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ചര്‍ച്ചകള്‍
തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന രണ്ട് താരങ്ങളും താര ദമ്പതിമാരുമാണ് ഫഗദ് ഫാസിലും നസ്രിയയും. കുട്ടിത്താരമായി മലയാള സിനിമയിലെത്തി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി എത്തിയ നസ്രിയയെ ആരാധകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ നസ്രിയയ്ക്ക് കഴിഞ്ഞു. ഫഗദും തമിഴില്‍ ഗംഭീര പ്രകടന മാണ് കാഴ്ച്ച വച്ചിരുന്നത്. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളായ ഇരുവരുയെും ചെറിയ വിശേഷ ങ്ങള്‍ പോലും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

ബാംഗലൂര്‍ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ഫഗദും നസ്രിയയും പ്രണയത്തിലാകുന്നത്. പിന്നീട് വിവാ ഹിതരും ആയി. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയത്തിന് ഒരു തടസമായില്ല. 2014ല്‍ ആണ് ഇരുവരു വിവാഹിതരാകുന്നത്. പിന്നീട് നസ്രിയ തന്റെ കുടുംബത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് പറഞ്ഞ് അഭിനയത്തില്‍ നിന്ന് ചെറിയ ഇടവള എടുത്തിരുന്നു.

തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കൂടെ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയായിരുന്നു. ഇരുവരുടെയും പേരില്‍ എപ്പോഴും പ്രചരിക്കുന്ന വാര്‍ത്ത നസ്രിയയുടെ ഗര്‍ഭത്തെ പറ്റിയുള്ളതാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പും ഇത്തരം വാര്‍ത്ത വളരെ ശക്തമായ രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പല തവണ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നതിനാല്‍ ഇത്തവണയും ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇടയ്ക്ക് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് നസ്രിയ പോസ്റ്റ് ചെയ്തതും ഗര്‍ഭ കാലത്തിലാണ് താരം എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ പ്രചരിച്ചത് സത്യമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അന്തരിച്ച പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സമീര്‍ താഹിറിന്റെ പിതാവ് താഹിര്‍ മട്ടാഞ്ചേരിക്ക് ആദരാഞ്ജലികള്‍ ആയി ഫഹദിനൊപ്പം നസ്രിയയും എത്തിയ വീഡിയോ. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയില്‍ ധൃതിയില്‍ ഓടി പോകുന്ന നസ്രിയയെയാണ് കാണാന്‍ കഴിയുന്നത്. ഇതോടെയാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് എല്ലാവര്‍ക്കും തന്നെ മനസിലാകുന്നത്. ആരാധകരും ഏറെ കാലമായി കാത്തിരിക്കുകയാണ് ഇവരുടെ കുഞ്ഞതിഥിക്കായി. അങ്ങനെ ഒരു വിശേഷം ഉണ്ടായാല്‍ തീര്‍ച്ചയായും ആരാധകരെ അറിയിക്കുമെന്ന് ഇരുവരും മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇരുവരും തങ്ങളുടെ കരിയര്‍ തിരക്കുകളില്‍ വളരെ സജീവമാണ്. മാമന്നന്‍ ആണ് ഫഗദിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.