അദ്ദേഹമില്ലാത്ത വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഒട്ടും വയ്യ. അദ്ദേഹം പോയതു മുതല്‍ ഇന്ന് വരെ ഒരുപോലെയാണ്, എത്ര ശ്രമിച്ചാലും ചില സമയം അത് പ്രയാസമാണ് പക്ഷേ വിധിയോട് പൊരുത്തപ്പെട്ടല്ലേ പറ്റു; നെടുമുടി വേണുവിനെ പറ്റി ഭാര്യ സുശീല

മലയാള സിനിമയില്‍ നിന്ന് വിട്ടകന്ന് പോയെങ്കിലും ഇന്നും മലയാളികളുടെ മനസില്‍ വ്യാപ രിക്കുന്ന അനേകം പ്രതിഭ നടന്‍മാര്‍ ഉണ്ട്. അവരില്‍ പ്രധാനപ്പെട്ട ആളാണ് നെടുമുടി വേണു. കാവാലം നാരായണപ്പണിക്കര്‍ എന്ന തനതു നാടകത്തിന്‍രെ കാരണവരാണ് വേണുവെന്ന ചെറുപ്പക്കാരന് അഭിനയത്തിന്‍രെ വാതായനങ്ങല്‍ തുറന്ന് നല്‍കിയത്. നാടകത്തിലൂടെ സിനിമയിലേയ്‌ക്കെത്തിയ പ്രതിഭ കൂടുതല്‍ കഥാ പാത്രങ്ങള്‍ ചെയ്ത് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി തലമുറകളായി മലയാളി മനസില്‍ ചേക്കേറാനും താരത്തിന് സാധിച്ചുവെന്നതാണ് ആ മഹാനടന്റെ ഏറ്റവും വലിയ സന്തോഷം.

ക്യാരക്ടര്‍ റോളുകളും വില്ലന്‍ വേഷങ്ങളും ഉള്‍പ്പടെ മറ്റാര്‍ക്കും പകരം വയ്ക്കാനാകാത്ത കഥാ പാത്രങ്ങള്‍ അതി മനോഹരമായി അനായാസമായി ചെയ്ത പ്രതിഭ ഇനിയും ചെയ്യേണ്ടിയിരുന്ന പല കഥാ പാത്രങ്ങളും ബാക്കിയാക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിട പറയുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍രെ പ്രിയ പത്‌നി സുശീല അദ്ദേഹത്തിനൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ പങ്കിടുകയാണ്. അദ്ദേഹത്തിനൊപ്പമുള്ള നാല്‍പ്പത് വര്‍ഷങ്ങള്‍ വളരെ മനോഹരമായിരുന്നു. പക്ഷേ അദ്ദേഹം പോയതിന് ശേഷമുള്ള ഈ രണ്ട് വര്‍ഷം വളരെ പ്രയാസകരമാണ്. അദ്ദേഹം പോയതുമുതല്‍ ഈ രണ്ട് കൊല്ലം വളരെ ദുഖകരമാണ്. അന്ന് മുതല്‍ ഇന്ന് വരെ ഒരുപോലെയാണ് എനിക്ക്.

ഒക്ടോബര്‍ പതിനൊന്നിനാണ് അദ്ദേഹം വിടവാങ്ങിയത്. അന്ന് മുതല്‍ തന്‍രെ സങ്കടം തോര്‍ന്നി ട്ടില്ല. പക്ഷേ വിധിയോട് പൊരുത്തപ്പെട്ടല്ലേ പറ്റു. എത്ര ശ്രമിച്ചാലും ചില സമയം അത് പ്രയാസമാ ണ്, എങ്കിലും ശ്രമിക്കാതിരിക്കാന്‍ ആകില്ലല്ലോ. ഇപ്പോള്‍ വീടിന്റെ ഉള്ളിലേക്ക് കയറുന്നത് തന്നെ  കുറവാണ്, പുറത്തൊക്കെ ആകും കൂടുതല്‍ സമയവും, ഒന്നുകില്‍ ഓഫീസ് റൂമില്‍ ആയിരിക്കുമെന്നും സുശീല പറയുന്നു . ഒറ്റയ്ക്ക് ജീവിക്കാന്‍ ഒട്ടും വയ്യ. അദ്ദേഹം പോയ അന്നു മുതല്‍ ഇന്ന് വരെ അത് ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്.

മലയാളികള്‍ ഇന്നും അദ്ദേഹത്തെ നെഞ്ചിലേറ്റുന്നുവെന്നതാണ് ഏക ആശ്വാസം. നാല്‍പതു വര്‍ഷം ഒന്നിച്ച് ജീവിച്ചു. ഒരു പ്രശ്‌നവുമില്ലാതെയാണ് ഇത്രയും കൊല്ലം കടന്ന് പോയത്. പകുതി സമയവും അദ്ദേഹം ഷൂട്ടിലായിരുന്നു. ഷൂട്ടിങ് ഇല്ലാതിരുന്ന സമയം മുഴുവന്‍ വീട്ടില്‍ തന്നെയാ കും. സിനിമയും ജീവിതവും കൂട്ടിക്കുഴക്കുന്ന പരിപാടിയേ ഇല്ലായിരുന്നു. പുറത്തേക്ക് പോകുന്ന സ്വഭാവവും ഒന്നും ഉണ്ടായിരുന്നില്ല. കോവിഡിന്‍രെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെയും അലട്ടിയി രുന്നു. അത് ജീവന് തന്നെ ഭീഷണി ആയി മാറിയിരുന്നു. എപ്പോല്‍ ജീവിച്ചിരുന്നെങ്കിലും ഇനിയും ചെയ്തിട്ടില്ലാത്ത കഥാ പാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചേനെയെന്നും സുശീല പറയുന്നു.

Comments are closed.