ഭക്ഷണം കിട്ടാതെയും തിരിച്ച് വീട്ടിലേയ്ക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റെടുത്തുതരാതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് മറ്റുള്ളവരോട് പൈസ ചോദിച്ചും കാലു പിടിച്ചുമൊക്കെ ട്രെയിനില്‍ കയറി തിരിച്ചു വന്നിട്ടുണ്ട്; സിനിമയിലെ ആദ്യ അനുഭവങ്ങളെ പറ്റി നിഖില വിമല്‍

നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് നിഖില വിമല്‍. ഇപ്പോഴിതാ താരം തന്റെ സിനിമയിലേയ്ക്കു ള്ള വഴയെ പറ്റിയും അതില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയും തുറന്ന് പറയുകയാണ്. എനിക്ക് സിനിമയില്‍ അഭിനയി ക്കാനും നടിയാകാനും ഇഷ്ടമില്ലായിരുന്നു. മടിയായിരുന്നു. പക്ഷേ വീട്ടുകാര്‍ക്ക് വലിയ താല്‍പര്യം തന്നെയായിരുന്നു.

ചെറുപ്പം മുതല്‍ ഡാന്‍സും പാട്ടുമൊക്ക എന്നെ അവര് പഠിപ്പിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലെത്തിയതിനാല്‍ ഞാന്‍ നാട്ടില്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഒരിക്കലും നാട്ടില്‍ നടന്നിരുന്നില്ല. സാധാരണ സന്തോഷങ്ങളൊക്ക നഷ്ട്ടപ്പെടാതിരിക്കാന്‍ ഞാന്‍ ആ സമയത്ത് ശ്രദ്ധിച്ചിരുന്നു.

അതു കൊണ്ടു തന്നെ റെഗുലര്‍ കോളേജിലാണ് പഠിക്കാന്‍ പോയത്. എട്ടില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയത്തിലെത്തുന്നത്.
അന്ന് തമിഴ് സിനിമയൊക്കെ ചെയ്തിരുന്നത്. ആ സമയം നല്ല രീതിക്ക് ബുദ്ധിമുട്ടിയിട്ടുണ്ട്. അന്നൊക്കെ ഷൂട്ടിങ്ങിന് പോയിട്ട് ഭക്ഷണവും യാത്രാ സൗകര്യങ്ങളും ചെയ്ത് പോലും തരാത്തവരുണ്ട്.

ഭക്ഷണം കിട്ടാതെയും തിരിച്ച് വീട്ടിലേയ്ക്ക് പോകാന്‍ ടിക്കറ്റെടുത്തുതരാതിരുന്ന അവസ്ഥയില്‍ ഞാനും അമ്മയും റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെയുള്ള ആളുകളോടൊക്കെ പൈസ ചോദിച്ചും കാലു പിടിച്ചുമൊക്കെ ട്രെയിനില്‍ കയറി തിരിച്ചു വന്നിട്ടുണ്ട്. അത്തരം മോശം അനുഭവങ്ങള്‍ തുടക്കത്തില്‍ എനിക്ക് സിനിമയില്‍ നിന്ന് ലഭിച്ചത്. ഭാഗ്യ ദേവത, ലവ് 24.. എന്നീ സിനിമകള്‍ക്ക് മുന്‍പ് വരെ ഈ അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്.

Comments are closed.