പത്താം ക്ലാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളു. സാദാ വീട്ടമ്മയില്‍ നിന്ന് സോഷ്യല്‍ മീഡിയയിലെത്തി, താരമാകാന്‍ കാരണം ഭര്‍ത്താവ്; നിമിഷ ബിജോ

സോഷ്യല്‍ മീഡിയ ഇന്ന് പലരുടെയും ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഇന്ന് പലരും തന്നെ റീല്‍സിലൂടെ ശ്രദ്ധ നേടുകയും നിരവദി ആരാധകരെ സ്വന്തമാക്കുകയും ചെയ്യാ റുണ്ട്. നെഗറ്റീവുകളും പോസിറ്റീവുകളുമൊക്കെ ഇത്തരകാര്‍ക്ക് ലഭിക്കാറുണ്ട്. കുട്ടികളും മുതിര്‍ ന്നവരുമെല്ലാം സോഷ്യല്‍ മീഡിയ താരങ്ങളാകാറുണ്ട്. അത്തരത്തില്‍ ഒരു താരമാണ് നിമിഷ ബിജോ. സാധാരണ ഒരു വീട്ടമ്മ ആയിരുന്ന നിമിഷ. ഇന്ന് രീല്‍സുകളിലെ ഗ്ലാമര്‍ താരമാണ്. അത് കൊണ്ട് തന്നെ പല നെഗറ്റീവുകളും ഇവര്‍ക്ക് ലഭിക്കാറുണ്ട്. വിമര്‍ശനങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും തന്റെ താല്‍പ്പര്യമാണ് റീല്‍സെന്നും താരം പറയുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സാധാ വീട്ടമ്മയില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയതിനെ പറ്റി തുറന്ന് പറയുകയാണ് നിമിഷ. താനൊരു വീട്ടമ്മയാണ്. വീട്ടിലെ ജോലിയൊക്കെ ചെയ്ത് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിച്ചിരുന്നതാണ്. റബ്ബര്‍ ടാപ്പിംഗിനൊക്കെ പോയിട്ടുണ്ട്. തന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ തന്റെ ഭര്‍ത്താവാണ് ഉള്ളതെന്ന് നിമിഷ പറയുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസമേയുണ്ടായിരുന്നുള്ളൂ എനിക്ക്.

ഞാനും ഭര്‍ത്താവ് ബിജോയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. സ്‌കൂളിലെ കുട്ടികളെ പഠിപ്പിച്ചാണ് നിമിഷ നൃത്തത്തിലേക്ക് എത്തുന്നത്. പിന്നീട് നൃത്തം പഠിച്ചു. ടിക് ടോക്കിലൂടെ ആദ്യം എത്തിയത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലേക്ക് എത്തി.

വൈറലായി മാറിയ കച്ച കെട്ടി കുളിക്കുന്നതിന്റെ വീഡിയോ ചെയ്യാന്‍ പറഞ്ഞത് ഭര്‍ത്താവാണെന്നും നിമിഷ പറയുന്നു. നെഗറ്റീവുകള്‍ തങ്ങള്‍ കാര്യമാക്കാറില്ലെന്നും താരം പറയുന്നു. കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത് ഭര്‍ത്താവാണെന്നും നിമിഷ പറയുന്നു. ഭര്‍ത്താവിനെയും പലരും വിമര്‍ശിക്കുമെന്നും നിമിഷ പറയുന്നു. കൂടുതല്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് നിമിഷയുടെ ഫോട്ടോ ഷൂട്ടുകളും മറ്റും ഉള്ളത്.

Comments are closed.