
മക്കളില്‍ മുടിയനാണ് എന്നോട് ഏറ്റവും സ്‌നേഹം. എന്റെ അമ്മയാണെന്ന് അവന്‍ പറയും അവന്‍ പോയതില്‍ നല്ല വിഷമമുണ്ട്, ഇനി അവന്‍ തിരിച്ചുവരുമോ എന്നറിയില്ല.; നിഷ സാരംഗ്
മലയാളികളുടെ വളരെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. പതിവ് സീരിയലുകളെ കുറ്റം പറയുന്ന യുവ തല മുറ പോലും ഉപ്പും മുളകിന്റെ വലിയ ഫാനാണ്. ആടയാഭരണങ്ങളോ അച്ചടി ഭാഷയോ ഒന്നും ഉപയോഗിക്കാതെ വളരെ നന്നായി തന്നെ സാധാരണ വീടുകളിലെ കാര്യങ്ങളെല്ലാമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ഡയലോഗ് ഡെ ലിവറി പോലും അച്ചടി ഭാഷയിലല്ല, സംസാര ഭാഷയിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലെ ഓരോ താരങ്ങളും നിരവധി ആരാധകരുള്ളവരാണ്. സീരിലില്‍ നിന്ന് പ്രിയപ്പെട്ട പലരും പിരിഞ്ഞ് പോവുകയും പിന്നീട് ആരാധകരുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരം തരികെ എത്തുകയും ചെയ്തിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് സീരിയലില്‍ നിന്ന് മുടിയന്‍ പുറത്തായത്.

തനിക്ക് നാലുമാസമായി ഷൂട്ടില്ലെന്നും തന്നെ മനപൂര്‍വ്വം പുറത്താക്കാനായി ഉണ്ണി എന്ന സംവിധായകന്‍ ശ്രമിച്ചു വെന്നും ഒടുവില്‍ ആ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കാനായി ഡ്ര്ഗ് കേസില്‍ ഉള്‍പ്പെടുത്തി തന്റെ കഥാ പാത്രം ജയിലിലാകുന്ന ഷോട്ട് ചിത്രീകരിക്കുകയും അത് പുറത്ത് വിടുകയും ചെയ്തുവെന്നും അത് കൊണ്ടാണ് താന്‍ പ്രതികരണവുമായി രംഗത്തെത്തിയതെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പാറമട വീട്ടില് നീലുവിനും ബാലുവിനും നടന്‍ അജു വര്‍ഗീസും മുടിയനുമൊക്കെ ഒരുമിച്ച് ഓണാഘോഷത്തിന്റെ വീഡിയോ പങ്കിട്ടിരുന്നു.

മുടിയന്‍ തിരിച്ചു എത്തിയന്നൊണ് ആരാധകര്‍ കരുതിയത്. എന്നാല്‍ തിരിച്ചു എത്തിയിട്ടില്ല. ഇപ്പോഴിതാ സീരിയ ലില്‍ നീലുവായി എത്തുന്ന നിഷ സാരംഗ് മുടിയനെ പറ്റിയും സീരിയലിനെ പറ്റിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ മുടിയനെ പറ്റി പറഞ്ഞത്. ഉപ്പും മുളകില്‍ മക്കളായി അഭിനയിക്കുന്നവര്‍ക്കെല്ലാം എന്നോട് ഭയങ്കര സ്‌നേഹമാണ്.

ഞാന്‍ സങ്കടത്തില്‍ ഇരിക്കുമ്പോള്‍ എന്ത് പറ്റിയെന്ന് ചോദിക്കും. അഞ്ച് മക്കളില്‍ എന്നോട് ഏറ്റവും അറ്റാച്ച് മെന്റുള്ളത് മുടിയനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബിജുച്ചേട്ടന്‍ എന്നെ എന്തെങ്കിലും പറഞ്ഞാല്‍ അച്ഛാ എന്ന് പറഞ്ഞ് അവന്‍ ചാടിവീഴും. എന്തുവാടേ നീ എന്നെ കൊല്ലുമോ, നിന്റെ സ്വന്തം അമ്മയാണോ എന്നൊക്കെ ചേ ട്ടന്‍ ചോദിക്കും. ആ എന്റെ അമ്മയാണെന്നാണ് അവന്‍ പറയും. സിനിമയിലെത്തുന്നത് അവന്‍ പോയതില്‍ നല്ല വിഷമമുണ്ട്. ഇനി അവന്‍ തിരിച്ചുവരുമോ എന്നറിയില്ല.