നടി നൂറിന്‍ ഷെരീഫും നടന്‍ ഫാഹിമും വിവാഹിതരായി. പീച്ച് കളര്‍ ബ്രൈഡല്‍ ലഹങ്ക ധരിച്ച് കഴുത്തില്‍ ചോക്കറണിഞ്ഞ് അപ്‌സരസിനെ പോലെ അതീവ സുന്ദരിയായി നൂറിന്‍; യുവ താരങ്ങള്‍ അണി നിരന്ന അത്യാഡംബര വിവാഹം

നടി നൂറിന്‍ ഷെരീഫ് ചുരുക്കം ചില സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. അഡാര്‍ ലൗ എന്ന സിനിമയിലൂടെയാണ് നൂറിന്‍ എല്ലാവരുടെയും പ്രിയപ്പെട്ടതാകുന്നത്. സിനിമ പണ്ട് മുതല്‍ തന്നെ തന്റെ വലിയ മോഹമായിരുന്നു വെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്‍രെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. നടനു തിരക്കഥാകൃത്തുമായ ഫാഹിം ആണൈ് നൂറിന്‍രെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നടന്നത്. നിശ്ചയ ചിത്ര ങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു.

പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിക്കുന്നതെങ്കിലും വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതവും ഇതിലുണ്ടെന്നും ഇവര്‍ തുറന്ന് പറഞ്ഞി രുന്നു. ചങ്ക്്‌സായിരുന്നു താരത്തിന്റ ആദ്യ ചിത്രം. അഡാര്‍ലൗ, ധമാക്ക, സാന്റാ ക്രൂസ് തുടങ്ങിയ ചില ചിത്രങ്ങള്‍ താരം ചെയ്തി ട്ടുണ്ട്. വെള്ളെപ്പം, ബര്‍മൂഡ എന്നീ സിനിമയാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്. കൊല്ലം കാരിയായ നൂറിന്‍ പരസ്യ ചിത്ര ങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉപ്പയും ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബമാണ് നൂറിന്റേത്.

മംഗല്യപ്പട്ട്, ഉപ്പും മുളകും സീരിയലുകളിലും നൂറിന്‍ സാന്നിധ്യമായിട്ടുണ്ട്. സീരിയലിലെ അഭിനയത്തിന് ശേഷമാണ് നൂറിന്‍ സിനിമ യിലെത്തുന്നത്. ഫാഹിം ജൂണ്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലെത്തുന്നത്. ഗ്യാങ് ഓഫ് 18 പിന്നീട് മധുരം എന്ന സിനിമയിലും താരം നടനായും തിരക്കഥാകൃത്തായും ഉണ്ടായിരുന്നു.

അഹാന കൃഷ്ണ, രജിഷ വിജയന്‍, പ്രിയ വാരിയര്‍ തുടങ്ങി യുവ നടിമാരും സിനിമാ രംഗത്തുള്ള നിരവധി പേരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വളരെ ആര്‍ഭാടത്തോടെയാണ് ഇവരുടെ വിവാഹം നടന്നത്.പീച്ച് കളറിലെ ഹെവി ബ്രൈഡല്‍ ലഹങ്കയാണ് താരം നൂറിന്‍ വിവാഹത്തിന് അണിഞ്ഞത്. കഴുത്തില്‍ വലിയ ചോക്കറും അതിനൊപ്പം ചേരുന്ന കമ്മലും നെറ്റിച്ചുട്ടി യുമൊക്കെ താരം അണിഞ്ഞിരുന്നു. ജുബ്ബയും പാന്റുമായിരുന്നു വരന്‍ ഫാഹിമിന്റെ വേഷം.

 

Comments are closed.