
പത്തരമാറ്റിലെ നയനയായി എത്തുന്ന നടി യഥാര്‍ത്ഥത്തില്‍ ആരാണെന്നറിയാമോ? നടിക്കുപരി നര്‍ത്തകിയുമായ ലക്ഷ്മി കീര്‍ത്തനയുടെ വിശേഷങ്ങള്‍
ഏഷ്യാനൈറ്റില്‍ വളരെ ഹിറ്റായി മുന്നേറുന്ന ഒരു സീരിയലാണ് പത്തരമാറ്റ്. തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും നിരവധി പ്രേക്ഷകര്‍ ഈ സീരിയലിനുണ്ട്. വലിയ ഒരു ബിസിനസ് കുടുംബത്തിന്‌റെ കഥ പറയുന്ന സീരിയലാണിത്. ഒന്നിലധികം നായികമാരും നായകന്‍മാരും ഈ സീരിയലിനുണ്ട്. ഈ സീരിയലില്‍ പ്രധാന നായികയായ അഭിനയിക്കുന്നത് ല്ക്ഷ്മി കീര്‍ത്തന എന്ന പെണ്‍കുട്ടിയാണ്. സീരിയലില്‍ നയന എന്ന കഥാപാത്രമാണ് ലക്ഷ്മി ചെയ്യുന്നത്.

ഇഷ്ടമില്ലാത്ത വ്യക്തിയെ ഒരു പ്രത്യേക സാഹചര്യത്തില്‍ വിവാഹം കഴിക്കേണ്ടി വന്ന നയന പിന്നീട് നേരിടുന്ന പ്രശ്‌നങ്ങളാണ് സീരിയലില്‍ കാണുന്നത്. ലക്ഷ്മി നടിക്കുപരി നല്ല നര്‍ത്തകിയാണ്. കൂടാതെ ഒരു മോഡലുമാണ്. എറണാകുളം വടക്കന്‍ പറവൂ രില്‍ ജനിച്ച താരം പിന്നീട് എസ് എന്‍ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ സേലത്തുള്ള വിനായക മിഷന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിയില്‍ ബിരുദവും നേടി.

തുടര്‍ന്ന് അവിടെ തന്നെ അധ്യാപികയായി ജോലിയും നോക്കിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയില്‍ പരിശീലനം നേടിയ ക്ലാസിക്കല്‍ നര്‍ത്തകിയാണ് ലക്ഷ്മി കീര്‍ത്തന. 18 വര്‍ഷത്തിലേറെയായി നൃത്തം പഠിക്കുന്ന ലക്ഷ്മി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

കളിയാട്ടം എന്ന ചിത്രത്തിലെ വണ്ണാത്തി പുഴയുടെ തീരത്ത് എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ വൈറലായതോടെയാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഒരു നര്‍ത്തകി യായി അംഗീകരിക്കപ്പെടണമെന്നാണ് തന്‍രെ വലിയ ആഗ്രഹമെന്നും താരം പറയുന്നു. താരത്തിന്‍രെ ആദ്യ സീരിയലാണ് പത്തരമാറ്റ്. നയന ഇതിനോടകം തന്നെ പ്രേക്ഷക മനസ് കീഴടക്കിയിരിക്കുകയാണ്.