
ആദ്യ കണ്മണിക്ക് പിന്നാലെ പുതിയ ഒരതിഥി കൂടി എത്തുന്നു , സന്തോഷവാർത്ത പങ്കുവെച്ച് പേർളി മാണിയും ഭർത്താവ് ശ്രീനിഷും , ആശംസകൾ നേർന്ന് സോഷ്യൽ ലോകം
അവതാരിക,നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് പേളി മാണി. പേളിയുടെ ഓരോ കുഞ്ഞു വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്. അടുത്തകാലത്ത് പേളിയോട് ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ച ഒരു കാര്യം എന്നത് താരം ഗർഭിണിയാണോ എന്നതായിരുന്നു. താരം ഗർഭിണിയാണ് എന്ന തരത്തിലുള്ള ചില വാർത്തകളും പുറത്ത് വന്നിരുന്നു. താരത്തിന്റെ ശരീര പ്രകൃതിയും മുഖഭാവവും ഒക്കെ ഗർഭിണിയാണ് എന്ന് തോന്നിക്കുന്നത് പോലെയാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ ഇതിന് താരം തന്നെ മറുപടിയും നൽകിയിരുന്നു. തന്റെ കാര്യങ്ങളെക്കുറിച്ച് തുറന്നു പറയാം എന്നാണ് പേളി മറുപടി പറഞ്ഞത്. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ തുറന്നു പറയാം എന്നും ശാന്തരാകൂ എന്നുമായിരുന്നു പ്രേക്ഷകരോട് താരം പറഞ്ഞത്. താരം തന്നെ ഇക്കാര്യം തുറന്നു പറയുമെന്ന് അതോടെ പ്രേക്ഷകർക്ക് ഉറപ്പാവുകയും ചെയ്തു.

പിന്നീട് ആ തുറന്നു പറച്ചിലിന് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഇപ്പോൾ ഇതാ യൂട്യൂബ് ചാനൽ വഴി താരം ഇപ്പോൾ ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു വ്യത്യസ്തമായ സ്കിറ്റിലൂടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം പേളി തുറന്നു പറയുന്നത്. ചില യൂട്യൂബ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും പേളിയുടെ ഗർഭവാർത്ത മുൻപ് തന്നെ സ്ഥിരീകരിച്ചിരുന്നു. പേളി ഗർഭിണിയാണ് എന്ന തരത്തിലുള്ള വലിയ രീതിയിലുള്ള അനുമാനങ്ങൾ ഇത്തരം ആളുകൾ കൊണ്ടുവന്നു ഇതിനെതിരെ എന്ന തരത്തിലാണ് ഇപ്പോൾ ഒരു സ്കിറ്റ് പോലെ ഈ വിവരം പറയുന്നത്.

ഞാൻ ഗർഭിണിയാണ് ഇപ്പോൾ മൂന്നുമാസം ആയിരിക്കുന്നു അതുകൊണ്ടാണ് റെഗുലറായി വീഡിയോ ഇടാൻ സാധിക്കാതിരുന്നത് ആദ്യത്തെ മൂന്നുമാസം നന്നായി തന്നെ ശ്രദ്ധിക്കേണ്ടത് ആണല്ലോ. അതിനാൽ വീഡിയോ കുറയുകയായിരുന്നു ചെയ്തത് ഇനിമുതൽ ഞാൻ റെഗുലറായി വീഡിയോ ഇടാൻ ശ്രമിക്കാം എന്നും പറയുന്നുണ്ട്. പേളിയുടെ ഈ ഒരു വാർത്ത കേട്ട് നിരവധി ആളുകളാണ് ആശംസകൾ അറിയിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ് ഇരുവരും ചെയ്തതെന്നാണ് പ്രേക്ഷകർ പറയുന്നത് പലരും ഇത്തരത്തിൽ ചെയ്യാറില്ല എന്നും പല താരങ്ങൾക്കും രണ്ടാമത് ഗർഭിണിയാവാൻ മടിയാണെന്ന് അവരിൽ നിന്നും പേളി വ്യത്യസ്ത ആവുകയാണെന്നും ആണ് പലരും പറയുന്നത്.

പേളി ആദ്യം ഗർഭിണിയായപ്പോൾ തന്നെ പലരും ഇത് ആഘോഷമാക്കിയിരുന്നു. പേളി പൊതിച്ചോറ് കഴിക്കുന്നതും ഡാൻസ് കളിക്കുന്നതും ഒക്കെ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പേളി സജീവമായതുകൊണ്ട് തന്നെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. ഗർഭിണിയാണെന്ന് പ്രേക്ഷകരെ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ വൻ മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്.