ലോക്ക് ഡൗണ്‍ സമയത്താണ് ബിഗ് ബോസ് ജീവിതം തിരിക കിട്ടിയത്, ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്നൊക്കെ കേട്ടിരുന്നു, വാസ്തവം മറ്റൊന്നാണ്; മനസ് തുറന്ന് പേളിയും ശ്രിനീഷും

മലയാളികള്‍ക്ക് ഏരെ ഇഷ്ടമുള്ള ഒരു താരം തന്നെയാണ് പേളി മാണി. യു ട്യൂബിലൂടെ തന്‍രെ വിശേഷ ങ്ങളെല്ലാം പങ്കിടാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും ഇവരുടെ കുടുംബവും. കഴിഞ്ഞ ദിവസമാണ് ഏഴാം മാസ ത്തിലെ വളക്കാപ്പ് ചടങ്ങ് വീണ്ടും ഏവരും ആഘോഷിച്ചത്. പേളിമാണിയുടെ ആദ്യ കുട്ടി നില ഉണ്ടായപ്പോഴും താരം എല്ലാ വിശേ ഷങ്ങളും പങ്കിടുമായിരുന്നു. പല തരത്തില്‍ നെഗറ്റീവുകളും താരം കേട്ടിരുന്നു. എന്നാല്‍ നെഗറ്റീവുകളൊന്നും മൈന്‍ഡ് ചെയ്യാതെ പോസിറ്റീ വായി മാത്രമാണ് പേളി എല്ലാം കാണുന്നത്. ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിഷും പ്രണയത്തിലാ കുന്നതും വിവാഹം കഴിക്കുന്നതും.

ഇപ്പോഴിതാ അടുത്ത കുട്ടിയെ പറ്റിയുള്ള കാര്യങ്ങള്‍ താരം പങ്കിടുകയാണ്. ഗൃഹ ലക്ഷ്മിയ്ക്ക് നല്‍കിയ അഭിമു ഖത്തിലാണ് പേളിയും ശ്രിനീഷും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മത്സര ബുദ്ധിയോടെ ഒന്നിനേയും കാണാ റില്ല. കരിയര്‍ നല്ലതാവണം. എനിക്ക് നന്നായി പെര്‍ഫോം ചെയ്യണം. നിലു വന്ന ശേഷം കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലൊരു അമ്മായാകാനാണെന്നും താരം പറയുന്നു.

വിവാഹ ശേഷം ഞാനും പേളിയും വലിയ തിരക്കുകളി ലായിരുന്നുവെന്നാണ് ശ്രീനീഷ് പറയുന്നത്. ഷൂട്ടി ങ്ങിലും മറ്റുമായി മുംബൈയിലും ഹൈദരാബാദിലുമൊ ക്കെയായി. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് പഴയ ബിഗ് ബോസ് ജീവിതം വീണ്ടും കിട്ടി. അപ്പോഴാണ് ആദ്യ കുഞ്ഞിനെപ്പറ്റി ആലോചിക്കുന്നത്. ഇപ്പോഴത്തെ കുട്ടിയും പ്ലാന്‍ഡ് ആയിരുന്നു. പിറക്കാന്‍ പോകുന്നത് ഇരട്ടക്കുഞ്ഞുങ്ങളാണെന്നൊരു വാര്‍ത്ത ഞങ്ങള്‍ പലയിടത്തും കണ്ടു. അത് ശരിയ ല്ലെന്നും ശ്രീനീഷ് കൂട്ടി ചേര്‍ത്തു.

ശ്രീനി ഈഗോയില്ലാത്തയാളാണ്. പൊതുവെ ചില സ്ത്രീകള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമ്പോഴും വരുമാന മുണ്ടാക്കുമ്പോഴുമൊന്നും ആണുങ്ങള്‍ക്ക് പൊതുവെ ഇഷ്ടപ്പെടാറില്ല. ശ്രീനിക്ക് അങ്ങനത്തെ പ്രശ്‌നമില്ല. ശ്രീനി ക്കൊപ്പം ഞാന്‍ അത്രയും കംഫര്‍ട്ടബിളാണ്. ബിഗ് ബോസില്‍ എന്റെ കൂടെ നിന്നെയാള്‍ ഇനിയിപ്പോള്‍ എന്ത് വന്നാലും കൂടെ ത്തന്നെയുണ്ടാകും. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും പരസ്പരം എല്ലാത്തിനും വളരെ സപ്പോര്‍ട്ടീവാണെന്നും ഇരുവരും പറയുന്നു.

Comments are closed.