എല്ലാം നന്നായിരിക്കുന്നു. എന്നില്‍ വിശ്വസിച്ചതിന് നന്ദി, പുതിയ പോസ്റ്റുമായി പേളി മാണി; ഏറ്റെടുത്ത് ആരാധകര്‍

കഴിഞ്ഞ ദിവസമായിരുന്നു നടിയും യൂ ട്യൂബറുമായ പേളി മാണിയടക്കം പത്തോളം പ്രമുഖ യൂ ട്യൂബര്‍മാരുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍രെ റെയ്ഡ് നടന്നത്. ഇവരുടെ വീടുകളിലും ഓഫീസലുമാണ് റെയ്ഡ് നടന്നത്. അവതാരികായിട്ടാണ് പേളിമാണി കരിയര്‍ ആരംഭിക്കുന്നത്. ഡി ഫോര്‍ ഡാന്‍സ് ഷോയില്‍ താരം സജീവ സാന്നിധ്യമായിരുന്നു. പിന്നീട് ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ താരം ചെയ്തു. തമിഴിലും ഒരു സിനിമ താരം ചെയ്തിരുന്നു.

വിവാഹ ശേഷമാണ് താരം യൂ ട്യൂബ് ആരംഭിക്കുന്നത്. സെലിബ്രിറ്റി ഇന്റര്‍വ്വൂകളും തന്‍രെ ചാനലില്‍ പേളി നടത്താറുണ്ടായിരുന്നു. ഇന്‌സ്റ്റര്‍ ഗ്രാമിലും യൂ ട്യൂബിലുമൊക്കെ നിരവധി ആരാധകര്‍ പേളി മാണിക്കുണ്ട്. പേളി മാണിയുടെ വീഡിയോകളെല്ലാം തന്നെ മില്യണ്‍ വ്യൂവുകള്‍ പോകാറുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ആദായ നികുതി വകുപ്പിന്റ റെയ്ഡിനോട് താരം നിലവില്‍ പ്രതികരിച്ചിട്ടില്ല. എങ്കിലും തന്‍രെ സോഷ്യല്‍ മീഡിയ പേജില്‍ എല്ലാം നന്നായിരിക്കുന്നുവെന്നും എപ്പോഴും എന്നില്‍ വിശ്വസിച്ചതിന് നന്ദിയെന്നും എല്ലാവര്‍ക്കും സമാധാനവും സ്‌നേഹവും ആശംസിക്കുന്നുെവന്നുമാണ് പേളിയുടെ കുറിപ്പ്. ആരാധകരും ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ്.

ഞങ്ങള്‍ കൂടെയുണ്ടാകുമെന്നും നിങ്ങല്‍ സ്‌ട്രോങ്ങായി തന്നെ ഇരിക്കുവെന്നുമൊക്കെയാണ് ആരാധകരും പറയുന്നത്. നികുതി വെട്ടിപ്പ്‌ നടത്തുന്നുണ്ടെന്ന് കണ്ടെത്തലിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. പേളിമാണി അടക്കം പ്രമുഖ യൂ ട്യൂബേഴ്‌സെല്ലാം നിരവദി ആരാധകരുള്ളവരാണ്. പലരും പല സെഗ്മന്റുകളാണ് തങ്ങളുടെ വീഡിയോയില്‍ കാണിക്കുന്നത്. നിലവില്‍ പുറത്ത് വന്ന വാര്‍ത്തകളോട് പ്രതികരണം അറിയിച്ചിട്ടി ല്ലെങ്കിലും അതറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Articles You May Like

Comments are closed.