പേളി മാണിയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; കേരളത്തിലെ പത്തോളം പ്രമുഖ യൂ ട്യൂബര്‍മാരുടെയും വീട്ടില്‍ ആദായ നികുതി വകുപ്പെത്തി

പേളി മാണി നടി, അവതാരിക, യൂ ട്യൂബര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം പ്രശ്‌സതയാണ് പേളി മാണി. ബിഗ് ബോസിലൂടെയാണ് പേളി കൂടുതല്‍ ആരാധകരുടെ മനസിലെത്തിയത്. ബിഗ് ബോസിലൂടെ സഹ മത്സരാര്‍ത്ഥിയായ ശ്രീനിഷുമായി പേളി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയു മായിരുന്നു. വിവാഹത്തിന് ശേഷം ഇവര്‍ യൂ ട്യൂബ് ചാനലും ആരംഭിച്ചിരുന്നു. പേളി മാണിയുടെ യൂ ട്യൂബ്  ചാനലിനും നിരവധി  സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. ഇപ്പോഴിതാ പേളി മാണിയുടെ വീട്ടിലും ഓഫീസിലും ഇന്‍കം ഡാക്‌സ് റെയ്ഡ് നടത്തിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്‌.


പേളി മാണി ഉള്‍പ്പടെ കേരളത്തിലെ പത്തോളം യൂ ട്യബര്‍മാരുടെ വീട്ടിലും ഓഫീസിലും ആണ് റെയ്ഡ് നടക്കു ന്നത്. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് തുടങ്ങിയത്. വിവിധ ജില്ലകളിലായിട്ടാണ് റെയ്ഡ് നടക്കുന്നത്. വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതിനാലാണ് റെയ്ഡ് നടത്തുന്നതെന്നും വന്‍ തോതില്‍ വരുമാനം ലഭിക്കുന്ന യൂ ട്യൂബര്‍മാരു അവരുടെ നികുതി കറക്റ്റായിട്ട് അടയ്ക്കുന്നുണ്ടോ എന്നെല്ലാം ചെക്ക് ചെയ്യാനായിട്ടാണ് ഇത് നടത്തുന്നതെന്നും പറയുന്നു.

പേളി മാണിയുടെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. പലരും
നികുതി അടയ്ക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച്ച കണ്ടെത്തിയതിനാലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന ഉണ്ടാകുന്നത്. പോളി മാണി ഉള്‍പ്പടെ ഫിഷിങ് ഫ്രീക്ക്, അര്ജ്യൂ, എംഫോര്‍ ടെക് തുടങ്ങി പ്രമുഖ യൂ ട്യൂബ് താരങ്ങളുടെയെല്ലാം വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ട്.

ആറു ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. പ്രമുഖ യൂട്യൂബര്‍മാര്‍ക്ക് പ്രതി വര്‍ഷം രണ്ട് കോടിയിലധികം വരുമാനമുണ്ടെന്നും എന്നാല്‍ അതിന് തക്കതായ നികുതി അടയ്ക്കുന്നില്ലെന്നും അതാണ് റെയ്ഡിന് കാരണമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Articles You May Like

Comments are closed.