
പേളി വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സൂചന; സന്തോഷ വാര്‍ത്ത ആരാധകരെ അറിയിക്കാതെ താരം
പേളി മാണിയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. നടി. അവതാരിക, ബ്ലോഗര്‍, ബിഗ്‌ബോസ് താരം എന്നീ നിലകളിലെല്ലാം വളരെ പ്രശസ്തി നേടിയ താരമാണ് പേളി. ബിഗ് ബോസിലൂടെയാണ് പേളി തന്റെ പ്രണയം കണ്ടെത്തിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയും സീരിയല്‍ താരവുമായിരുന്നു ശ്രീനിഷുമായി പേളി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.

ഇരുവരും രണ്ട് മതത്തിലും രണ്ട് സ്‌റ്റേറ്റിലുള്ളവരായിരുന്നെങ്കിലും ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. ഇരു മതങ്ങളുടെയും വിശ്വാസ പ്രകാരമാണ് ഇവര്‍ വിവാഹിതരായത്. മാത്രമല്ല ഏറെ താമസിക്കാതെ ഇവരുടെ ഇടയിലേയ്ക്കു ഒരു മകള്‍ കൂടി എത്തി. നില ബേബി ഇന്ന് ആരാധകര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ രണ്ടു വയസ് കഴിഞ്ഞിരിക്കുന്ന മകളുടെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കിടാറുണ്ട്.

പേളി മാണിയുടെ പ്രഗന്‍സി പീരിയഡിന്റെ എല്ലാം വിശേഷങ്ങളും സോഷ്യല്‍ മീഡിയിയല്‍ നിറയുമായിരുന്നു. ഇപ്പോഴിതാ പേളി വീണ്ടും അമ്മയാകാന്‍ പോവുകയാണെന്ന വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കുറച്ച് ദിവസങ്ങളായി പേളി മാണിയുടെ വീഡിയോസും ചിത്രങ്ങളുമൊക്കെ ആരാദകര്‍ ഏറ്റെടുത്താണ് ഈ വിശേഷം കണ്ടെത്തിയത്.

എന്നാല്‍ പേളിയോ ശ്രീനിഷോ ഇക്കാര്യം വ്യക്ത വരുത്തിയിട്ടില്ല. അതിനിടെ ഒരു പെണ്‍കുട്ടി പേളിയുടെ പ്രഗ്ന ന്‍സി വാര്‍ത്ത സത്യമാണെന്ന് കമന്റില്‍ പറഞ്ഞിരിക്കുകയാണ്. തന്റെ സുഹൃത്താണ് പേളിയുടെ ജിം ട്രെയിനര്‍ എന്നും അവനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അവര്‍ കമന്റു ചെയ്തിരിക്കുകയാണ്, പേളിയുടെ സഹോ ദരി റെയ്ച്ചലും രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കാനൊരുങ്ങുകയാണ്. റെയ്ച്ചലിന്‍രെ ആദ്യ കുട്ടിക്ക് കഴിഞ്ഞ ദിവസമാണ് ഒരു വയസായത്. പേളിയുടെ ഡാഡിയും മമ്മിയും വീണ്ടും പേരക്കുട്ടികളൈ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.