നിലയ്‌ക്കൊപ്പം ഇനി നക്ഷത്രവും.. രണ്ടാമത്തെ പോന്നോമനയുടെ നൂലുകെട്ട് ഗംഭീരമാക്കി പേളിയും ശ്രിനീഷും, മകള്‍ക്ക് താരദമ്പതികള്‍ നല്‍കിയ മനോഹരമായ പേര് കേട്ടോ?; ആശംസകളോടെ ആരാധകര്‍

പേളി മാണി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ആരാണെന്നത് എല്ലാവര്‍ക്കും അറിയാം. നടി, വ്‌ലോഗര്‍, അവതാരിക തുടങ്ങി പല തരത്തിലും പേരെടുത്ത ആരും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്‌
പേളി. പേളിയെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് ശ്രീനീഷ്. സീരിയല്‍ രംഗത്ത് സജീവമാണ് ശ്രിനീഷ്. ബിഗ് ബോസിലൂടെയാണ് ശ്രിനീഷും പേളിയും പ്രണയത്തിലാകുന്നത്. ആദ്യം ഗെയിം സ്ട്രാറ്റജിക്ക് വേണ്ടിയാണെന്ന പറച്ചില്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരുടെയും പ്രണയം വളരെ സീരിയസായിരു ന്നു.

ബിഗ് ബോസിന് ശേഷം ഇരുവരും പ്രണയം വെളിപ്പെടുത്തുകയും അത് വിവാഹത്തിലേയ്ക്ക് എത്തുകയും ചെയ്തു. രണ്ട് മതവും രണ്ട് സംസ്‌കരവുമാക്കെ ആയിരുന്നെങ്കിലും ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയാ ണ് പേളിയും ശ്രീനിഷും ഇരുവരുടെയും മതാചാര പ്രകാരം വിവാഹം കഴിച്ചത്. പിന്നീട് ഇവരുടെ ജീവിതത്തി ലേയ്ക്ക് നില ബേബി വരികയും ചെയ്തു. പേളി ഗര്‍ഭിണി ആയത് മുതല്‍ എല്ലാ വിശേഷങ്ങളും പങ്കിടുമായിരുന്നു. വളക്കാപ്പ്, ബേബി ഷവര്‍ തുടങ്ങി എല്ലാം ആരാധകരുമായി പങ്കിടുമായിരുന്നു. മകള്‍ നില പിറന്നത് തന്നെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസിലാണ്.

നിലയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് വീണ്ടും താന്‍ ഗര്‍ഭിണി ആണേന്ന്‌ താരം പങ്കിട്ടത്. നില ബേബിയെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ ചെയ്ത ചടങ്ങെല്ലാം വീണ്ടും ഉണ്ടായിരു ന്നു. ഒരുമാസം മുന്‍പ് പേളിക്ക് വീണ്ടും ഒരു പെണ്‍കുട്ടി ജനിച്ചു. എന്നാല്‍ ആദ്യം കുട്ടിയുടെ ചിത്രം പുറത്ത് വിട്ടു വെന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും പങ്കു വച്ചിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ ഇളയ പോന്നുമോളെ കാണിച്ചിരി ക്കുകയാണ് പേളിയും ശ്രിനീഷും. മകളുടെ 28 കെട്ടാണെന്നും അവള്‍ക്ക് മനോഹരമായ പേര് നല്‍കിയെന്നും താര ദമ്പതികള്‍ പറഞ്ഞു ‘നിതാര’ എന്നാണ് ഇളയ മകള്‍ക്ക് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്.

നക്ഷത്രമെന്നാണ് ഇതിനര്‍ത്ഥം. നിലാവിനൊപ്പം നക്ഷത്രവും പിറന്നിരിക്കുകയാണ്. ഇതാണ്‌ നിതാര ശ്രീനിഷ്. ഞങ്ങളുടെ മാലാഖകുഞ്ഞ് ഇന്ന് ഇരുപത്തിയെട്ട് ദിവസം പൂര്‍ത്തിയാക്കി. ഇന്ന് അവളുടെ നൂലുക്കെട്ട് ആയി രുന്നു. പിന്നെ എന്തായിരുന്നു എന്ന് നിങ്ങള്‍ ഊഹിച്ച് പറയുക. ഞങ്ങളുടെ ഹൃദയവും ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുകയാണിപ്പോള്‍. നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനയും അനുഗ്രഹങ്ങളുമൊക്കെ വേണം’, എന്നുമാണ് പോസ്റ്റിന് ക്യാപ്ഷനായി പേളി പറഞ്ഞിരിക്കുന്നത്. അതേസമയം മനോഹരമായ കുടുംബ ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. പേളി വളരെ സുന്ദരിയ തന്നെയാണെന്നും മനോഹരമായ കുടുംബമാണ് നിങ്ങളു ടെതെന്നും എന്നും വളരെ സന്തോഷത്തില്‍ നിങ്ങള്‍ ജീവിക്കുകയെന്നും എല്ലാവിധ ആശംസകളുമെന്നാണ് ആരാധകരും കമന്റു ചെയ്യുന്നത്.

Comments are closed.