സിനിമ വിട്ടപ്പോള്‍ സിനിമയിലുള്ള പല ബന്ധങ്ങളും അവസാനിച്ചു. അടുത്ത ബന്ധമുണ്ടായിരുന്നവര്‍ പിന്നീട്് വിളിച്ചാല്‍ പോലും ഫോണെടുക്കാതെയായി. സഹായം ചെയ്യണോ എന്നോര്‍ത്തായിരിക്കും; പൂജപ്പുര രവി മുന്‍പ് പറഞ്ഞത്

പൂജപ്പുര രവിയെന്ന കലാകാരനും മലയാള സിനിമയില്‍ നിന്നും ലോകത്തു നിന്നും വിടവാങ്ങിയിരിക്കുകയാണ്. ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് സിനിമയില്‍ നിന്നു തന്നെ താരം പിന്‍മാറിയിരുന്നു. അവസാനമായി അഭിനയിച്ച സിനിമയില്‍ ചെറിയ റോള്‍ ആയിരുന്നെങ്കിലും ഗംഭീരമാക്കി അത് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു.

സിനിമയില്‍ നിന്ന് മാറിയതിന് ശേഷം സിനിമയിലുള്ള പല ബന്ധങ്ങളും കൊഴിഞ്ഞ് പോയി എന്നും സിനിമയു ള്ള കാലം വരയെ നമ്മളെ കൊണ്ട് പലര്‍ക്കും ആവിശ്യമുള്ളുവെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. നാടകത്തില്‍ നിന്ന് സിനിമിലെത്തി പിന്നീട് മലയാള സിനിമയില്‍ ഹാസ്യ വേഷങ്ങളും ക്യാരക്ടര്‍ റോളുകളും അദ്ദേഹം മനോഹരമാക്കി.

അവസാന കാലത്ത് തന്നെ പൂജപ്പുര രവിയെന്ന പേര് തന്ന എല്ലാവര്‍ക്കും അറിയപ്പെടുന്ന നടനാക്കി മാറ്റിയ പൂജപ്പു രയെയും സുഹൃത്തുക്കളെയും നാല് പതിറ്റാണ്ട് താമസിച്ച വീടും ഉപേക്ഷിച്ച് മകള്‍ക്കൊപ്പം മറയൂരിലേയ്ക്ക് അദ്ദേഹം പോവുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പെട്ടെന്ന് ശ്വാസ തടസം ഉണ്ടാവുകയും ആശുപ ത്രിയിലാക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരിക്കുകയുമായിരുന്നു. മകളുടെ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് കൊണ്ടു വരുകയായിരുന്നു.

അദ്ദേഹത്തിന്‍രെ പ്രിയപ്പെട്ട സ്ഥലത്ത് തന്നെയാകും അദ്ദേഹം ഉറങ്ങുന്നത്. സിനിമയില്‍ ഉണ്ടായിരു്‌നന സമയത്ത് പലരുമായും തനിക്ക് നല്ല അടുപ്പമായിരുന്നുവെന്നും സിനിമ വിട്ടതോടെ തന്നെ പലരും മറന്നുവെന്നും പലരെയും വിളിച്ചാല്‍ ഫോണ് പോലും എടുക്കില്ലായിരുന്നുവെന്നും ഫോണ്‍ പോലും എടുക്കില്ലായിരുന്നുവെന്നും താന്‍ സഹാ യം ചോദിച്ച് വിളിക്കുന്നത് പേടിച്ചാകും വിളിക്കാതിരിക്കുന്നത് എന്നും എന്നാല്‍ സഹായത്തിനായി താന്‍ ആരെ യും ബുദ്ദിമുട്ടിച്ചിട്ടില്ലെന്നും തനിക്കതിന്റെ ആവിശ്യമില്ലായിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്.

Articles You May Like

Comments are closed.