നടന്‍ പ്രഭുദേവ അന്‍പതാം വയസില്‍ വീണ്ടും അച്ഛനായി, ആഘോഷത്തില്‍ രണ്ടാം ഭാര്യ ഹിമാനിയും പ്രഭുദേവയും; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

നടന്‍, കൊറിയോഗ്രാഫര്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് പ്രഭുദേവ. പ്രഭുദേവയുടെ വ്യക്തി ജീവിതം വളരെ സംഭവ ബഹുലമായിരുന്നു. മുന്‍പ് വിവാഹിതനായിരുന്ന താരം ആദ്യ ബന്ധം നിലനില്‍ക്കെ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുമായി ലിവിങ് റിലേഷനിലായിരുന്നു. 1995 ആയിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. ഡാന്‍സ് ട്രൂപ്പിലുണ്ടായിരുന്ന റംലത്ത് എന്ന സ്ത്രീയെയാണ് താരം ആദ്യം വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.

പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായി റംലത്ത് മതം മാറുകയും ചെയ്തു. ആ ബന്ധത്തില്‍ മൂന്ന് ആണ്‍ കുട്ടികളും ജനിച്ചു. വളരെ സന്തോഷത്തോടെയാണ് അവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഇളയ മകന്‍ പതിമൂന്നാം വയസ്സില്‍, 2008 ല്‍ കാന്‍സര്‍ വന്ന് മരണപ്പെട്ടതോട് കൂടി പ്രഭുദേവയും റംലത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരം ഭിച്ചു. പിന്നീട് അത് വേര്‍ പിരിയലിലേയ്ക്ക് എത്തിയിരുന്നു. അപ്പോള്‍ നയന്‍താരയുമായി പ്രഭുദേവ പ്രണയത്തി ലായിരുന്നു. റംലത്ത് നയന്‍ താരയാണ് തന്റെ കുടുംബ ജീവിതം തകര്‍ത്തതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രഭുദേവയുടെ പേര് നയന്‍സ് ശരീരത്തില്‍ പച്ചകുത്തിയതൊക്കെ വലിയ വാര്‍ത്ത ആയിരുന്നു.

പ്രഭുദേവയ്ക്കായി സിനിമകള്‍ വരെ നയന്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇരുവരും വൈകാതെ വേര്‍ പിരിഞ്ഞു. പിന്നീട് സിനിമകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രഭുദേവ ഇടവേളയെടുത്തു. പിന്നീട് ഒരു ഷോയിലാണ് പ്രഭുദേവ രണ്ടാമതും വിവാഹിതനായെന്നും രണ്ടാം ഭാര്യ ഹിമാനി ആ ഷോയില്‍ എത്തിയതു മെല്ലാം വലിയ വാര്‍ത്ത ആയിരുന്നു.

മൂന്ന് വര്‍ഷമായി തങ്ങള്‍ വളരെ സന്തോഷത്തിലാണ് ജീവിക്കുന്നതെന്നും പ്രഭുദേവ നല്ല ഭര്‍ത്താവാണെന്നും ഹിമാനി കുറച്ച് നാളുകള്‍ക്ക് മുന്‍പ് തങ്ങളുടെ വെഡിങ് ആനിവേഴ്‌സറി ആഘോഷിച്ചപ്പോള്‍ വ്യക്തമാക്കി യിരുന്നു. ഇപ്പോഴിതാ ഹിമാനിക്കും പ്രഭുദേവയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഫിസിയോ തെറാപ്പിസ്റ്റായ ഹിമാനിയും പ്രഭുദേവയും മുബൈയില്‍ വച്ചാണ് പരിചയത്തിലാകുന്നത്. പിന്നീട് പ്രണയ ത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു. ആദ്യമായി പെണ്‍കുട്ടി ജനിച്ചതിന്റെ ആഘോഷത്തിലാണ് പ്രഭുദേവയും ഹിമാനിയും കുടുംബവും.

Comments are closed.