പുത്തന്‍ വിശേഷം പങ്കിട്ട് പ്രഭുദേവ, കുഞ്ഞതിഥിക്കും രണ്ടാം ഭാര്യ ഹിമാനിക്കുമൊപ്പം താരം; വിശേഷം ഏറ്റെടുത്ത് ആരാധകര്‍

നടന്‍ പ്രഭുദേവ ഉറുമി എ്ന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ്. നടന്‍, കൊറിയോഗ്രാഫര്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വളരെ പ്രശ്‌സതി നേടിയ താരം തെന്നിന്ത്യില്‍ മാത്രമല്ല ബോളിവുഡിലും എത്തിയിരി ക്കുകയാണ്. പ്രഭുദേവയുടെ വിവാഹ ജീവിതം വളരെ സംഭവ ബഹുലമായിരുന്നു. ആദ്യ വിവാഹവും പിന്നീട് വേര്‍ പിരിയലും നടി നയന്‍താരയുമായി ലിവിങ് റിലേഷനുമൊക്കെ ആരാധകര്‍ക്ക് അറിയാവുന്നതാണ്. 1995 ആയിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. ഡാന്‍സ് ട്രൂപ്പിലുണ്ടായിരുന്ന റംലത്ത് എന്ന സ്ത്രീയെയാണ് താരം ആദ്യം വിവാഹം ചെയ്യുന്നത്.

പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായി റംലത്ത് മതം മാറുകയും ചെയ്തു. ആ ബന്ധത്തില്‍ മൂന്ന് ആണ്‍ കുട്ടികളും ജനിച്ചു. വളരെ സന്തോഷത്തോടെയാണ് അവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഇളയ മകന്‍ പതിമൂന്നാം വയസ്സില്‍, 2008 ല്‍ കാന്‍സര്‍ വന്ന് മരണപ്പെട്ടതോട് കൂടി പ്രഭുദേവയും റംലത്തും തമ്മില്‍ പ്രശ്നങ്ങള്‍ ആരം ഭിച്ചു.

പിന്നീട് അത് വേര്‍ പിരിയലിലേയ്ക്ക് എത്തിയിരുന്നു. അപ്പോള്‍ നയന്‍താരയുമായി പ്രഭുദേവ പ്രണയത്തി ലായിരുന്നു. പ്രഭു ദേവയുടെ പേര് നയന്‍സ് ശരീരത്തില്‍ പച്ചകുത്തിയതൊക്കെ വലിയ വാര്‍ത്ത ആയിരുന്നു. പ്രഭുദേവയ്ക്കായി സിനിമകള്‍ വരെ നയന്‍ ഉപേക്ഷിച്ചിരുന്നുവെങ്കിലും ഇരുവരും വേര്‍ പിരിഞ്ഞു. പിന്നീട് സിനിമകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രഭുദേവ ഇടവേളയെടുത്തു.

പിന്നീട് ഒരു ഷോയിലാണ് പ്രഭുദേവ രണ്ടാമതും വിവാഹിതനായെന്നും രണ്ടാം ഭാര്യ ഹിമാനി ആണെന്നും ആരാധകരും അറി ഞ്ഞത്. അടുത്തിടെയാണ് ഫിസിയോ തെറാപ്പിസ്റ്റായ ഹിമാനിക്കും പ്രഭുദേവയ്ക്കും കുട്ടി ജനിച്ചത്. ഇപ്പോഴിതാ ഹിമാനിയും ഭാര്യയുമായി താരം തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയിരിക്കുകയാണ്. അതിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കു കയാണ്. പ്രഭുദേവയുടെ അന്‍പതാമത്തെ വയസിലാണ് നാലാമത്തെ കുട്ടി താരത്തിന് ജനിച്ചത്.

Comments are closed.