പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അച്ഛനായ സന്തോഷം പങ്കിട്ട് സീരിയല്‍ താരം പ്രതീഷ് നന്ദന്‍, കുട്ടിയുടെ നൂല് കെട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം; ആശംസകളുമായി ആരാധകര്‍

കിരണ്‍ ടിവിയില്‍ അവതാരകനായി എത്തി പിന്നീട് സീരിയല്‍ താരമായി മാറിയ നടനാണ് പ്രതീഷ് നന്ദന്‍. ചെറുപ്പം മുതല്‍ തന്നെ തനിക്ക് അഭിനയം വളരെ ഇഷ്ടായിരുന്നുവെന്നും അങ്ങനെയാണ് അഭിനയത്തില്‍ സജീവമായതെന്നും താരം പറയുന്നു. ഡാര്‍ലിങ് ഡാര്‍ലിങ്, മേഘസന്ദേശം, ചുമ്മാ ചുമ്മാ എന്നീ പരിപാടികളെല്ലാം പ്രതീഷ് മനോഹരമാക്കിയിരുന്നു. നിരവധി സിനിമകളില്‍ ചെറിയ റോളുകളും താരം ചെയ്തിട്ടുണ്ട്.

2008ല്‍ കോളേജ് കുമാരന്‍ എന്ന സിനിമയാണ് താരം ആദ്യം ചെയ്തത്. പിന്നീട് ബോഡിഗാര്‍ഡ്,ധന്യം,കൊച്ചി രാജാവ്, റോബിന്‍ ഹുഡ് തുടങ്ങിയ സിനിമകളില്‍ ചെറുതും വലുതുമായ വേഷം താരം ചെയ്തു. കുങ്കുമപ്പൂവ് എന്ന സീരിയലില്‍ പ്രൊഫസര്‍ ജയ ന്തിയുടെ മകനായിട്ട് എത്തി സീരിയല്‍ പ്രേക്ഷകരുടെ കൈയ്യടി താരം വാങ്ങി.

പിന്നീട് ചന്ദന മഴ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ അഭിഷേക് എന്ന കഥാ പാത്രം താരം ചെയ്തു. എപ്പാേഴും അഭിഷേകായി തന്നെ യാണ് പ്രതീഷ് അറിയപ്പെടുന്നത്. 2012ലാണ് പ്രതീഷ് ദേവജ എന്ന കുവൈറ്റില്‍ നേഴ്‌സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് 2013ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചത്. ദേവ പ്രതീക് എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ താരം വീണ്ടും അച്ഛനായ വിശേഷം താരം പങ്കിട്ടിരിക്കുകയാണ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം വീണ്ടും അച്ഛനാകുന്നത്.

മൂത്ത മകന് കൂട്ടായി അനുജത്തി കുട്ടിയാണ് എത്തിയിരിക്കുന്നത്. ദേവാംഗി എന്നാണ് താരം മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മക ളുടെ നൂലുകെട്ട് ചിത്രങ്ങള്‍ തരം പങ്കു വച്ചപ്പോഴാണ് താരം വീണ്ടും അച്ഛനാ വിവാരം ആരാധകര്‍ അറിഞ്ഞത്. ആരാധകരും പ്രതീഷിന് ആശംസകല്‍ നേരുകയാണ്. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്ന് മാറി എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സൂര്യ ടിവിയിലെ കണ്ടന്റെ ഹെഡാണ് താരം ഇപ്പോള്‍. സ്‌നേഹത്തിന്റെ ശ്രാദ്ധം എന്ന ടെലിഫിലിമിലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്.

Comments are closed.