കാണാന്‍ ഭംഗിയില്ല. കറുത്തതാണ്, ഞാന്‍ കാരണമാണ് പ്രോജക്ട് കുളമായത്. ചാനലുകാര്‍ ഇയാളെ മാറ്റാന്‍ അന്നേ പറഞ്ഞതാണ് എന്നൊക്കെയാണ് അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ പറഞ്ഞത്; പ്രീത പ്രദീപ്‌

സിനിമകളിലും സീരിയലുകളിലും വളരെ സജീവമായ താരമാണ് പ്രീത പ്രദീപ്. ഉയരെ, സണ്‍ഡേ ഹോളിഡേ, പ്രേമ സൂത്രം തുട ങ്ങിയ സിനിമകളൊക്കെ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സീരിയല്‍ ടുഡേ എന്ന ചാനലിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തു ന്നത്. പാപ്പന്‍ എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. കരിയറില്‍ കുറച്ച് മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന സമയത്താണ് പാപ്പന്‍ സിനിമ എന്നിലേയ്ക് എത്തുന്നത്. ആ സമയത്ത് തനിക്ക് സീരിയല്‍ ഒന്നും ഉണ്ടായിരുന്നില്ല.

മുന്‍പ് ചെയ്ത പല പ്രോജക്ടുകളും ശരിയാകാതെ വന്നത് തന്‍രെ കുഴപ്പം കൊണ്ടാണെന്ന് പലരു അഭിനയിച്ചതിന്‍രെ പേയ്മന്റ് ചോദിക്കുമ്പോള്‍ പറയാറുണ്ട്. എനിക്ക് നിറമില്ലെന്ന് പറയാറുണ്ട്. ഒരു ദിവസം രാവിലെ ഏഴ് മണിക്ക് ഷൂട്ടിന് പോയി, പിറ്റേ ദിവസം ഏഴ് മണി ആയിട്ടും ഷൂട്ട് തീരാതെ വന്നപ്പോള്‍ ഞാന്‍ ഇരട്ടി പൈസ തരണമെന്ന് പറഞ്ഞു.

അപ്പോഴാണ് ഇക്കാര്യങ്ങള്‍ അവര്‍ പറയുന്നത്. ചോദിച്ചിരുന്നു. ഇയാളെ കാണാന്‍ ഭംഗിയില്ല. ചാനലുകാര്‍ ഇയാളെ മാറ്റാന്‍ അന്നേ പറഞ്ഞതാണ് എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തന്റെ അഭിനയത്തില്‍ കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞില്ല. ഞാന്‍ കാരണമാണ് പ്രോജക്ട് കുളമായതെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ സഹിക്കാനായില്ല.

അതേസമയം ആത്മ എന്ന സംഘടനയില്‍ വിളിച്ച് താന്‍ പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ തന്നെ സമാധാനിപ്പിച്ചുവെന്നും പ്രീത പറഞ്ഞു. ഇപ്പോള്‍ സിനിമയാണ് താരം കൂടുതല്‍ ചെയ്യുന്നത്.ഒന്നര വര്‍ഷത്തോളം തനിക്ക് പ്രോജക്ടുകള്‍ ഒന്നുമില്ലായിരുന്നു. വല്ലാതെ വിഷമിച്ചിരിക്കുന്ന അവസ്ഥ ആയിരുന്നു അത്. അങ്ങനെയാണ് പാപ്പന്‍ സിനിമയിലേയ്ക്ക് ഞാനെത്തി പെട്ടത്. ഇപ്പോല്‍ കുരുക്ക് എന്ന സിനിമയാണ് പ്രീത പ്രദീപ് ചെയ്യുന്നത്.

Comments are closed.