
വിവാഹ ശേഷമാണ് ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന നിലപാട് എടുത്തത്. അങ്ങനെ ഒരു തീരുമാനംഎടുത്തതിന് കാരണവുമുണ്ട്; പ്രിയാമണി
മലയാളം, തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ചിത്രങ്ങലിലെല്ലാം വളരെ സജീവമായ താരമാണ് പ്രിയാമണി. വളരെ ഗ്ലാമറസും ഇന്റിമേറ്റ് സീനുകളും താരം ചെയ്തിട്ടുണ്ടെങ്കിലും വിവാഹ ശേഷം അതെല്ലാം താരം ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണത്തെ പറ്റി താരം ന്യൂസ് 18 ചാനലിനോട് തുറന്ന് പറയുകയാണ്.വിവാഹ ശേഷമാണ് താന്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നും താരം പറയുന്നു. സിനിമയിലേ സീരിയലിലോ ചുംബന രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്നും അത് തന്‍രെ ജോലിയും ഒരു സീന്‍ ആണെന്നും എനിക്കറിയാം. പക്ഷേ അത് ഞാന്‍ ചയ്യാന്‍ ആഗ്രഹിക്കുന്നില്ല.

.വ്യക്തി പരമായി ഞാന്‍ സ്‌ക്രീനില്‍ പര പുരുഷനുമായി ചുംബിക്കുന്നതിന് ഭര്‍ത്താവിനോട് ഞാന്‍ ഉത്തരം പറയണം. വിവാഹ ശേഷം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട ഉത്തരവാദിത്വം ആണ് അതെന്ന് ഞാന്‍ കരുതി. ഞങ്ങള്‍ പ്രണയിക്കുന്ന സമയത്ത് പോലും, ഞാന്‍ ആരെയെങ്കിലും ചുംബിക്കേണ്ടതായുള്ള വേഷം ലഭിച്ചിട്ടില്ല.

അഭിനയിക്കുമ്പോള്‍ കവിളില്‍ ഒരു ചുംബനം അത് മാത്രം നല്‍കാം. പക്ഷേ അതിനപ്പുറം ഉള്ള ചുംബന രംഗങ്ങളോ ഇഴുകി ചേര്‍ന്നുള്ള അഭിനയമോ തനിക്കു ചെയ്യാനാവില്ല. തന്റെ കുടുംബത്തെയും ഓര്‍ത്താണ് ഇത്തരം തീരുമാനം എടുത്തതെന്നും താരം പറയുന്നു. എന്റെ ഏത് സിനിമയും എന്റെ രണ്ട് കുടുംബാഗംങ്ങള്‍ കാണുന്നതാണ്.

വിവാഹ ശേഷവും എന്റെ മരുമകള്‍ എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത്. ഇത്തരം സീനുകള്‍ ചെയ്യുന്നത് എന്നത് എന്നോട് അവര്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അവര് പറയില്ല. പക്ഷേ എനിക്ക് കുടുംബത്തോട് വലിയ കടമ ഉണ്ട്. അതു കൊണ്ടാണ് മുസ്തഫ രാജുമായുള്ള വിവാഹ ശേഷം ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.