വണ്ണം കൂടുന്നത് മൂലമാണ് ഗൈനോക്കോളജിസ്റ്റിനെ സമീപിച്ചത്, അപ്പോഴാണ് തന്റെ അസുഖത്തെ പറ്റി അറിഞ്ഞത്; പ്രിയാമണി

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം തിളങ്ങിയ നടിയായിരുന്നു പ്രിയാമണി. പ്രിയാമണി ചെന്നൈ എക്‌സ്പ്രസ് എന്ന ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രത്തില്‍ ഷാരുഖ് ഖാനൊപ്പം ചെയ്ത ഐറ്റം ഡാന്‍സ് വന്‍ വൈറലായിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയിലെ ജഡ്ജസുമാരില്‍ ഒരാളുമായിരുന്നു പ്രിയാ മണി. ഇപ്പോഴിതാ പ്രിയാമണി തനിക്ക് കുറച്ച് നാളുകള്‍ക്ക് മുന്‍പ് നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്‌നത്തെ പറ്റി തുറന്ന് പറയുകയാണ്.

ഗുള്‍ട്ടി. കോം എന്ന ചാനലിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു സമയം ഭയങ്കരമായി വണ്ണം വെച്ചിരുന്നു. അതിന്റെ കാരണം അറിയാനായി ഞാന്‍ ഗൈനക്കോള ജിസ്റ്റിനെ സമീപിച്ചപ്പോള്‍ കുറച്ച് ടെസ്റ്റുകള്‍ ചെയ്യാന്‍ പറഞ്ഞു. ടെസ്റ്റിന് ശേഷം അത് ഒരു അസുഖം മൂലമാണെന്ന് കണ്ടത്തി.

എഡിനോമയോമ എന്നായിരുന്നു അസുഖത്തിന്‍രെ പേരി. യൂട്രസില്‍ ടിഷ്യുകള്‍ വളര്‍ന്ന് അത് മുഴ ആയി മാറുക ആയിരുന്നു. ആറ് സെന്റി മീറ്ററോളം മുഴ വളര്‍ന്ന് വലുതായിരുന്നു. കീ ഹോള്‍ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. അതിനായി ശരീര ഭാരം കുറയ്ക്കാന്‍ ഡോക്ടര്‍ മരുന്നുകള്‍ നല്‍കി. അങ്ങനെ ശരീര ഭാരം കുറച്ചതിന് ശേഷമാണ് സര്‍ജറി ചെയ്്്തത്. ബയോപ് സിയും ചെയ്തിരുന്നു. വെറെ കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ 95 ശതമാനത്തോളം എല്ലാം ഓക്കെയാണ്.

എന്നാല്‍ മുഴ തിരിച്ചുവരാന്‍ സാധ്യത ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അതേക്കുറിച്ച് ആലോചിക്കേണ്ട എന്നാണ് തന്നോട് ഡോക്ടര്‍ പറഞ്ഞതെന്നും താരം പറയുന്നു. മുസ്തഫ രാജ് എന്ന മുസ്ലീമിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണിവര്‍. എന്നാല്‍ മുസ് തഫ നേരത്തെ വിവാഹിതനായിരുന്നു. ഇതില്‍ കുട്ടികളും മുസ്തഫയ്ക്കുണ്ട്.

Comments are closed.