നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ വിജയകരം, രണ്ടു മാസത്തോളം റെസ്റ്റ് വേണമെന്ന് നിര്‍ദ്ദേശിച്ച് ഡോക്ടഴ്‌സ്

സിനിമ ചിത്രീകരണത്തിനിടെ നടന്‍ പൃഥി രാജിന് പരിക്കേറ്റു. താരത്തിന്റെ കാലിനാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. വിലായത്ത് ബുദ്ധ എന്ന ചിത്ര ത്തിലാണ് താരം ഇപ്പോള്‍ അഭി നയിക്കുന്നത്. ഈ സിനിമ ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് അപകടം നടന്നത്.

മറയൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ചിത്രത്തിലെ സംഘട്ടനം രംഗം ചിത്രീകരിച്ചത്. ഞായാറാഴ്ച്ച രാവിലെയായിരുന്നു അപകടം നടന്നത്. അപകടം നടന്ന ഉടനെ താരത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരു ന്നെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേയ്ക്ക് കൊണ്ടു പോയിരുന്നു. താരത്തിന്റെ കാലിന് തിങ്കളാഴ്ച്ച ശസ്ത്ര ക്രിയ നടത്തും.

ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരില്‍ കുറച്ച് കാലമായി ചിത്രത്തിന്‍രെ ഷൂട്ടിങ് നടക്കുന്നുണ്ട്. ചന്ദന മരങ്ങ ളുടെ കൊള്ളയുമായി ബന്ധപ്പെട്ടുള്ള കഥയാണ് ചിത്രത്തിന്റെ പ്രേമയം. കീ ഹോള്‍ സര്‍ജറിയാണ് പൃഥിക്ക് നടക്കുന്നതെന്നും കുറച്ച് ആഴ്ച്ചകള്‍ കൊണ്ട് തന്നെ പൃഥി വീണ്ടും സിനിമയില്‍ തിരിച്ചെത്തുമെന്നും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ കീ ഹോള്‍ ശസ്ത്രക്രിയ കഴിഞ്ഞത്. നിലവില്‍ ആരോഗ്യ നില തൃപ്തി കരമാണെന്നും രണ്ടു മാസത്തോളം വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എമ്പു രാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യു എസിലേയ്ക്ക് പോകാനിരിക്കെയാണ് പൃഥ്വി രാജിന് ഈ അപകടം സംഭവിച്ചത്. നിരവധി ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് പൃഥി രാജിന് അപകടം നടക്കുന്നത്.

Comments are closed.