കാലിന് പരിക്കേറ്റത് മുതല്‍ സുഖം പ്രാപിക്കുന്നത് വരെയുള്ള ദിനങ്ങള്‍ അത്ര നല്ലതായിരുന്നില്ല. തിരികെ എത്തിയതില്‍ വലിയ സന്തോഷമെന്ന് സുപ്രിയ. ഡാഡുമോന് എല്ലാവിധ ആശംസകളുമെന്ന് മല്ലിക

പ്രഥിരാജ് എന്ന നടന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. സുകുമാരന്‍ എന്ന വലിയ താരത്തി ന്‍രെ മകനായി സിനിമയിലെത്തിയ പ്രഥ്വി രാജ് പിന്നീട് തന്‍രെതായ അഭിനയ മികവ് കൊണ്ട് തന്നെ മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ഭാഷകളില്‍ തിളങ്ങി. നടനുപരി സംവിധായകന്‍, നിര്‍ മ്മാതാവ് തുടങ്ങിയ പല തലത്തിലേയ്ക്ക് താരം മാറി. ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന സിനിമയുടെ അണിയറയിലാണ് പ്രഥി. അടുത്തിടെയാണ് പ്രഥിരാജിന് ഒരു സിനിമ ഷൂട്ടിനിടെ പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ പ്രഥ്വി ഇപ്പോല്‍ സുഖം പ്രാപിച്ച് വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. ഇന്ന് പ്രഥ്വിയുടെ പിറന്നാളാണ്.

ആരാധകരും താരങ്ങളും കുടുംബാംഗങ്ങളുമൊക്കെ താരത്തിന് ആശംസകല്‍ നേരുകയാണ്. ഇപ്പോഴിതാ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പ്രിയ മകന് ആശംസ അറിയിച്ചിരിക്കു കയാണ്. ഹാപ്പി ബര്‍ത്ത് ഡേ ഡാഡുമോന്‍. എല്ലാ പ്രയത്നങ്ങള്‍ക്കും സര്‍വ്വേശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ. അമ്മയുടെ അനുഗ്രഹവും പ്രാര്‍ത്ഥനകളും എന്നും നിനക്കുണ്ടാവുമെന്നായിരു ന്നു മല്ലിക കുറിച്ചത്.

ഭാര്യ സുപ്രിയയും തന്റെ പ്രിയതമന് ആശംസ അറിയിച്ചിരിക്കുകയാണ്. കാലിന് പരിക്ക് ഏറ്റതു മുതല്‍ പരിക്ക് മാറുന്നത് വരെയുള്ള കാലയളവ് ഞങ്ങളെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ല. വീണ്ടും നിങ്ങളെ സെറ്റില്‍ കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്, ഏറെയിഷ്ടമുള്ള കാര്യങ്ങ ളാണല്ലോ നിങ്ങള്‍ ചെയ്യുന്നത്. ഈ വര്‍ഷം മികച്ചതാവട്ടെ.

ആടുജീവിതവും സലാറും തുടങ്ങി നിങ്ങള്‍ ചെയ്തുവെച്ചിരിക്കുന്നതെല്ലാം ലോകം കാണാനായി ഞാനും കാത്തിരിക്കുന്നുവെന്നായിരുന്നു സുപ്രിയ മേനോന്റെ കുറിപ്പ്. ഇന്ദ്രജിത്ത്,പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, നസ്രിയ നസീം, സുരാജ് വെഞ്ഞാറമൂട്, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ പൃഥ്വിക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.

Articles You May Like

Comments are closed.