വീണ്ടും തന്റെയും മകളുടെയും മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആറ് വര്‍ഷമായി താന്‍ സൈബര്‍ സെല്ലില്‍ ഇതിന്റെ പേരില്‍ പരാതി നല്‍കാന്‍ കയറിയിറങ്ങുകയാണ് ഞാന്‍; പ്രവീണ പറയുന്നു

സൈബര്‍ കുറ്റകൃത്യങ്ങള്‍ വല്ലാതെ പെരുകുന്ന കാലമാണിത്. മോര്‍ഫിങ് എന്ന കുറ്റം പലരും ഇപ്പോഴും പലര്‍ക്കു മെതിരെ പ്രയോഗിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളുമുണ്ട്. പല താരങ്ങളും അത് തുറന്ന് പറയുന്നു ണ്ടെങ്കിലും മറ്റ് ചിലര്‍ പ്രതികരിക്കാതെ തന്നെ ഇരിക്കുകയാണ്. നടി പ്രവീണ ഇത്തരം ഒരു കുറ്റ കൃത്യത്തിന്റെ ഇരയാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്, ആദ്യം തനിക്ക് എതിരെ മാത്രമായിരുന്നുവെങ്കില്‍ പിന്നീട് മകളുടെ ചിത്രങ്ങളും മോശമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അത് വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണെന്ന് പ്രവീണ തുറന്ന് പറയുകയാണ്. ഏഷ്യാനെറ്റ് ന്യൂ സിന് നല്‍കിയ അഭിമുഖത്തി ലായിരുന്നു പ്രവീണയുടെ വെളിപ്പെടുത്തല്‍. നേരത്തെ തന്റെ പരാതിയില്‍ കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ആ കുറ്റ കൃത്യം അയാള്‍ ആവര്‍ത്തിക്കുകയാണ്‌.’എന്റെയും എന്റെ വീട്ടുകാരുടെയും എ ല്ലാം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിപ്പി ക്കുകയാണ് ചെയ്യുന്നത്. എന്റെ തലയും, താഴോട്ട് വളരെ വികൃത രൂപ വുമായി, വളരെ വൃത്തികെട്ട രീതിയില്‍, വസ്ത്രമില്ലാത്ത രീതിയില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിയ്ക്കുന്നു.

ആ വീഡിയോ ഉണ്ടാക്കിയവന്‍ കണ്ട് ആസ്വദിക്കുന്നു എന്ന് മാത്രമല്ല, അവനത് മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യു കയും ചെയ്യുന്നുഎന്നാണ് പ്രവീണ പറയുന്നു. തന്റെ മകളുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫോട്ടോകള്‍ എടുത്ത ശേഷം അത് വച്ച് മോശം ചിത്രങ്ങള്‍ ഉണ്ടാക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കുകയും അത് അവളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുന്നു.

അത്തരം വീഡിയോകള്‍ പങ്കുവെക്കുന്നത് അവളുടെ അധ്യാപകരെയടക്കം ടാഗ് ചെയ്താണെന്നും പ്രവീണ പറയു ന്നു. ആറ് വര്‍ഷമായി താന്‍ സൈബര്‍ സെല്ലില്‍ ഇതിന്റെ പേരില്‍ പരാതി നല്‍കാന്‍ കയറിയിറങ്ങുകയാണെ ന്നും എന്നാല്‍ ഇപ്പോഴും പരിഹാരം ആയില്ലെന്നും പ്രതി കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ പറയുന്നു. ഭാഗ്യരാജ് എന്ന ഒരു യുവാവാണ് തനിക്കും മകള്‍ക്കുമെതിരെ ഇത്തരം വീഡിയോകളും ചിത്രങ്ങളും ഉണ്ടാ ക്കുന്നത്. തമിഴ്നാട്ടുകാരനായ ഇയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്. താന്‍ നല്‍കിയ കേസില്‍ അകത്തായെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയെന്നും വീണ്ടും ശല്യം ആവര്‍ത്തിക്കുകയാണെന്നും പ്രവീണ പറയുന്നു.

Comments are closed.