അമ്മയ്‌ക്കൊപ്പം നിറ വയറില്‍ പേളിയും റേയ്ച്ചലും. ഇരട്ടി സന്തോഷം… ഇരട്ടി സ്‌നേഹം; റേയ്ച്ചലിന്റെ ബേബി ഷവര്‍ ഗംഭീരമാക്കി കുടുംബം

പേളി മാണിയെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. പേളി മാണിക്ക് നിരവധി ആരാധകരും ഉണ്ട്. മകള്‍ നിലയും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. അടുത്തിടെയാണ് നിലയ്ക്ക് കൂട്ടായി വീണ്ടും ഒരാള്‍ക്കൂടി എത്തുന്ന വാര്‍ത്ത പേളി പങ്കിട്ടത്. പേളിയുടെ അനുജത്തി റേയ്ച്ചലും വീണ്ടും അമ്മയാകാനൊരുങ്ങിയിരിക്കുക യാണ്. റേയ്ച്ചലിന് റയാന്‍ എന്ന ഒരു മകനുണ്ട്. അടുത്തിടെ യാണ് റയാന് ഒരു വയസ് പൂര്‍ത്തിയായത്.

റേയ്ച്ചലിന് ഇത് എട്ടാം മാസമാണ്. വീട്ടിലേയ്ക്ക് വീണ്ടും കണ്‍ മണികള്‍ എത്തുന്ന സന്തോഷത്തിലാണ് പേളിയും കുടുംബവും. ഇപ്പോഴിതാ അനുജത്തി റേയ്ച്ചലിന്റെ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. ഒരു റിസോര്‍ട്ടിലാണ് ഇവരുടെ ബേബി ഷവ്ര ഗംഭീരമായി ആഘോഷിച്ചിരിക്കുന്നത്.

കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ബേബി ഷവറിനെത്തിയത്. അമ്മയ്‌ക്കൊപ്പെം പേളിയും റേയ്ച്ചലും തങ്ങളുടെ നിറവയറുമായി നില്‍ക്കുന്ന ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഇരട്ടി സന്തോഷം… ഇരട്ടി സ്‌നേഹം… ഞങ്ങളുടെ ജീവിതത്തിലേക്ക് അടുത്ത കുഞ്ഞിലൂടെ കൂടുതല്‍ സന്തോഷം സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ ഹൃദയം നിറഞ്ഞ് കവിയുന്നു വെന്നാണ് ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കു വെച്ച് റേച്ചല്‍ പോസറ്റ് ചെയ്തത്.

പേളിയും ചിത്രങ്ങല്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം റേയ്ച്ചലിന് വീണ്ടും ആണ്‍കുട്ടിയായിരിക്കുമെന്ന്‌ പെണ്‍കുട്ടിയാകുമെന്നും വലിയ വയറായതിനാല്‍ തന്നെ ഇരട്ട കുട്ടികളാകാമെന്നും ആരാധകര്‍ പറയുന്നു. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ പറ്റുന്നത് ഭാഗ്യ മാണ്.. രണ്ട് പേരും ഒരേ സമയത്ത് … രണ്ട് പേര്‍ക്കും രണ്ടാമത്തെ .. അതും ഇന്നത്തെ കാലത്തെന്നുമൊക്കെ ആരാധകര്‍ കമന്റിടുന്നുണ്ട്. പേളി മാണിയുടെ പ്രസവവും മേറ്റേര്‍ണിറ്റി പീരിയഡുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പട്ടതായിരു്‌നനു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളായതിനാല്‍ തന്നെ ഇവര്‍ പങ്കിടുന്ന വീഡിയോസെല്ലാം എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

Comments are closed.