പത്തൊന്‍പതാം വയസില്‍ വിവാഹം, ഇരുപതാം വയസില്‍ മകളുടെ മരണം, സങ്കടം സഹിക്കാനാവാത്ത നാളുകളായിരുന്നു അത്. പിന്നീട് മറ്റുമക്കളുടെ ജനനവും അവരെ വളര്‍ത്തലുമൊക്കെയായി സമയം കടന്നു പോയി; സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വാക്കുകള്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ് ആണ് സുരേഷ് ഗോപി. സുരേഷ് ഗോപിക്കെന്നും വലിയ ആരാധക വൃന്ദം തന്നെയുണ്ട്. രാഷ്ട്രീ യത്തിലും താരം സജീവമാണ്. ഇപ്പോള്‍ വീണ്ടും അദ്ദേഹം സിനിമയിലേയ്ക്ക തന്നെ മടങ്ങി എത്തിയിരിക്കുകയാണ്. ക്യാരക്ടര്‍ റോളുകളും ഇപ്പോള്‍ അദ്ദേഹം ചെയ്യാറുണ്ട്. സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും ആരാധകരുടെ പ്രിയപ്പെട്ടതാണ്. മക്കളും അത് പോലെ തന്നയാണ്. അഞ്ച് കുട്ടികളാണ് താരത്തിനുണ്ടായിരുന്നത്. ആദ്യ കുട്ടി ഒന്നര വയസിലാണ് മരണപ്പെടുന്നത്. ഇപ്പോഴും അതില്‍ രാധികയും സുരേഷ് ഗോപിയും വളരെ ദുഖിതരാണ്. പല ഇന്റര്‍വ്യൂവുകളിലും ഇപ്പോള്‍ മകളുണ്ടായിരുന്നേല്‍ മുപ്പത് വയസ് കഴിഞ്ഞിട്ടുണ്ടാകുമെന്നും ആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ മകളെ ഓര്‍മ്മ വരുമെന്നും താരം പറഞ്ഞിട്ടുണ്ട്.

മൂത്ത മകള്‍ ഭാഗ്യയുടെ വിവാഹ നിശ്ചയം സുരേഷ് ഗോപിയും കുടുംബവും കഴിഞ്ഞ ഞായാറാഴ്ച്ചയാണ് കുടുംബം നടത്തിയത്. വളരെ ലളിതമായിട്ടാണ് വിവാഹ നിശ്ചയം നടത്തിയത്. ഗോകുല്‍ സുരേഷും മകന്‍ മാധവും സിനിമയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മക്കളെ പറ്റിയും ജീവിതത്തെ പറ്റിയും മുന്‍പ് രാധിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രണ്ട് സിനിമ കളില്‍ എനിക്ക് പാടാന്‍ അവസരം ലഭിച്ചിരുന്നു. ഞാന്‍ സെക്കന്‍ഡ് ഇയര്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിവാഹം നടന്നത്. ഉടന്‍ തന്നെ ഗര്‍ഭിണിയുമായി.

അന്ന് പത്തൊന്‍പത് വയസായിരുന്നു എനിക്ക്. മൂന്നാം വര്‍ഷം മകളെ ഒക്കെ നോക്കിയാണ് പോയത്. പഠനത്തില്‍ അധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. തീരെ പ്രതീക്ഷിക്കാതെയാണ് പിറ്റേ വര്‍ഷം മകള്‍ക്ക് അപകടം സംഭവിച്ചത്. അതോടെ മാനസികമായി തളര്‍ന്നു. പിന്നീട് മറ്റു മക്കളുമായി നാലുമക്കള്‍ വന്നതോടെ അവരെ വളര്‍ത്തേണ്ടി വന്നു. അങ്ങനെ പതിനനഞ്ചുവര്‍ഷം പോയി. എംപി ആയിരുന്നപ്പോഴും നടനായപ്പോഴും അദ്ദേഹം വലിയ തിരക്കായിരുന്നു.

ഏട്ടന് വലിയ സഹായ മനസ്‌കതയുള്ള ആളാണ്. ഏട്ടന്റെ വരുമാനത്തില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് സഹായം ഏട്ടന്‍ ചെയ്യുന്നത്. ഒരിക്കലും താന്‍ അതില്‍ വിയോജിപ്പ് പറഞ്ഞിട്ടില്ല. ന്റെ മക്കള്‍ക്ക അതിന്റെ പുണ്യം കിട്ടും. മകന്‍ ഗോകുല്‍ സിനിമയില്‍ തന്നെയാണ്. മാധവിന് സംവിധാനം ഇഷ്ടമാണ്. ഭാഗ്യ യുകെയില്‍ നിന്ന് സൈക്കോളജി ബിരുദം നേടി. മറ്റൊരു മകള്‍ ഭാവ്‌നി ലണ്ടനില്‍ ഇന്റീരിയല്‍ ഡിസൈനിങ് പഠിക്കുകയാണെന്നും താര പത്‌നി പറയുന്നു.

Comments are closed.