ഉപ്പും മുളകിലേയ്ക്ക് ഡയറക്ടറാണ് വിളിക്കുന്നത്, പല കാര്യങ്ങളിലും നല്ല ഫ്രീഡം ഉണ്ട്, പ്രേക്ഷകരും തന്റെ കഥാപാത്രം ഏറ്റെടുത്തു; രാജേഷ് ഹെബ്ബാര്‍

അനേകം വര്‍ഷങ്ങളായി മിനി സ്‌ക്രീനില്‍ സജീവ സാന്നിധ്യമായി മാറിയ നടനാണ് രാജേഷ് ഹെബ്ബാര്‍ പിന്നീട് താരം സിനിമയിലേയ്ക്കും എത്തിയിരുനി്‌നു. മനസിനക്കരെയാണ് താത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഇവര്‍, കറുത്ത പക്ഷികള്‍, സ്മാര്‍ട് സിറ്റി, ഇന്നത്തെ ചിന്താ വിഷയം, സഹസ്രം, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ഇന്‍ തുടങ്ങി കുറച്ച് സിനിമകളില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചു.

  ഉള്ളൊരുക്കം, ഓര്‍മ്മ, ഉണ്ണിയാര്‍ച്ച, കുടുംബ യോഗം, സുന്ദരി, ആകാശ ദൂത്, ദേവീ മാഹാത്മ്യം തുടങ്ങി നിരവധി സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. ഇപ്പോള്‍ ജനപ്രിയ പരമ്പരയായ ഉപ്പും മുളകലുമാണ് രാജേഷ് ഉള്ളത്.

രാജേഷിന്റ പെയറായി എത്തിയിരിക്കുന്നത് സജീത ബേട്ടിയാണ്. അഭിനയത്തില്‍ നിന്ന് വിവാഹ ശേഷം മാറിയ സജീതാ ബേട്ടി നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മടങ്ങി എത്തുന്നത്. ഇപ്പോഴിതാ താരം ഉപ്പും മുളകും എന്ന സീരിയലില്‍ എത്തിയതിനെ പറ്റി താരം കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ്. തന്റെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഉപ്പം മുളകിലും താനെത്തിയത് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. വളരെ സന്തോഷമാണ് തനിക്ക് ഈ സീരിയലില്‍ എത്താന്‍ സാധിച്ചത്.

എല്ലാവരും നല്ല കമ്പിനിയാണ് ഡയറക്ടറാണ് എന്നെ ഈ സീരിയലിലേയ്ക്ക് വിളിക്കുന്നത് ഡയറക്ടറാണ്. സജിത പണ്ടുമുതല്‍ എന്റെ ഫ്രണ്ടാണ്. സജിത മുന്‍പും എന്റെ ഭാര്യയായും മോളായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സ്‌ക്രിപിറ്റുള്ളത് മാത്രമല്ല നിങ്ങള്‍ക്ക ആ സമയം ചെയ്യാന്‍ പറ്റുന്നത് ചെയ്‌തോ എന്നും നല്ലതാണേല്‍ നമ്മുക്ക് സ്‌ക്രിപ്റ്റില്‍ എടുക്കാമല്ലോ എന്നുമാണ് അദ്ദേഹം പറയുന്നത്. വളരെയധികം ഫ്രീഡം ഉണ്ടെന്നും താരം പറയുന്നു.

Articles You May Like

Comments are closed.