വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍, ഞങ്ങളുടെ കൊച്ചു സന്തോഷം നിങ്ങളെ അറിയിക്കുകയാണ്; പുതിയ വിശേഷം പങ്കിട്ട് റാഫിയും മഹീനയും

ചക്കപ്പഴം എന്ന പരമ്പര ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ്. ചക്കപ്പഴത്തിലൂടെ ആരാധകരുടെ പ്രിയ പ്പെട്ട താരമായി മാറിയ നടനാണ് റാഫി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ റാഫി പിന്നീടാണ് ചക്കപ്പഴത്തി ലേയ്ക്ക് എത്തുന്നത്. ചക്കപ്പഴം സീരിയലിനിടെയാണ് റാഫി വിവാഹം കഴിക്കുന്നത്. മഹീനയാണ് റാഫിയുടെ ബീവി. അഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ചക്കപ്പഴത്തിലെ സുമേഷിനോട് തനിക്ക്‌ ഭയങ്കര ആരാ ധന ആയിരുന്നുവെന്നും അത് പിന്നീട് സൗഹൃദത്തിലേയ്ക്കും പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിയെന്നും മഹീന പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ മഹീനയും വളരെ സജീവമാണ്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കിട്ടെത്തിയിരിക്കുകയാണ് മഹീനയും റാഫിയും.

തങ്ങള്‍ കൊച്ചിയില്‍ ഒരു ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുക.യാണെന്ന് തുറന്ന് പറയുകയാണ് ഇരുവരും. വിവാ ഹത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരിക്കുകയാണ്.. ഷൂട്ടിങ് ആവശ്യ ങ്ങള്‍ക്കൊക്കെ വേണ്ടിയാണ് റാഫി ഇപ്പോള്‍ കൊച്ചിയില്‍ ഫ്ളാറ്റ് എടുത്തിരിയ്ക്കുന്നത്. അതിന്റെ പാല് കാച്ചലും, മൂന്ന് ദിവസം അവിടെ താമസിച്ചതിന്റെ വിശേഷങ്ങളും എല്ലാം മഹീന വീഡിയോയില്‍ പങ്കു വയ്ക്കുന്നുണ്ട്.

താന്‍ കോളേജില്‍ പഠിക്കുന്നതിനാല്‍ തനിക്ക് സ്ഥിരമായി ഇവിടെ നില്‍ക്കാനാവില്ലെന്ന് തുറന്ന് പറയുകയാണ് മഹീന. എങ്കിലും താനും ഇവിടെ കാണുമെന്നും പിന്നീട് ബാക്കി വിശേഷങ്ങള്‍ പറയാമെന്നും താരം പറയുന്നു. ഞങ്ങളുടെ പുതിയ തുടക്കമെന്നും പാലു കാച്ചല്‍ കഴിഞ്ഞെന്നും മഹീന വീഡിയേയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരി ക്കുകയാണ്.

തങ്ങള്‍ മാത്രമാണ് പാലു കാച്ചലിന് പങ്കെടുത്തതെന്നും മഹീന പറയുന്നു. ഭയങ്കരമായിട്ടും സന്തോ ഷമാണെന്നും തങ്ങളുടെ കൊച്ചു സന്തോഷം നിങ്ങളെ അറിയിച്ചുവെന്നും ഫ്‌ളാറ്റ് ലൈഫ് ആദ്യമായിട്ടാണെ ന്നും തനിക്ക് വളരെ സന്തോഷമായെന്നും മഹീന പറയുന്നു. ആരാധകരും ഇരുവര്‍ക്കും വിഷസ് അറിയിച്ചി രിക്കുകയാണ്.

Articles You May Like

Comments are closed.