റാഫിക്കയെ കാണാന്‍ പോകുന്ന ദിവസം അടിവയറ്റീന്ന്‌ ഒരു തീ പോലെ തോന്നും. അന്ന് എനിക്ക് മനസിലായി ഈ മൊതല് ഇല്ലാണ്ട് എനിക്ക് പറ്റില്ലെന്ന്; റാഫിയുമായിട്ടുള്ള പ്രണയത്തെ പറ്റി മഹീന

ചക്കപ്പഴം എന്ന സീരിയലിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് റാഫി. റീല്‍സുകളിലൂടെയാണ് റാഫി ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാകുന്നത്. ചക്കപ്പഴത്തിലെ സുമ ആരാധക മനസ് തന്നെ കീഴടക്കി. മഹീനയാണ് താരത്തിന്‍രെ ഭാര്യ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ റാഫിയെ കണ്ട് പിന്നീട് ചക്കപ്പഴം എപ്പിസോഡ് കണ്ടാണ് കൂടുതല്‍ സുമയോട് ഇഷ്ടം തോന്നുന്നത്.

അങ്ങനെ പരസ്പരം പറയുകയും പ്രണയിക്കുകയുമായിരുന്നു. ഇപ്പോഴിതാ മഹീന പ്രണയത്തിന്റെ ഓര്‍മ്മകളും ചിത്രങ്ങളും പങ്കിടുകയാണ്. ഇതൊകെ ആലോചിക്കുന്ന ടൈം ഒരു കുളിര്‍മയാണ്. ഒന്നു കൂടി ആ കാലതേക്ക് പോകാന്‍ തോന്നും .അന്ന് ഞാന്‍ റാഫിക്കയെ മീറ്റ് ചെയ്യുന്ന സമയം ആരേലും കാണുമോ ആരേലും അറിയുമോ എന്നൊകെ ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ചു നില്ക്കുന്ന നില്‍പ്പ് ആണ്. റാഫിക്കയെ കാണാന്‍ പോകുന്ന ദിവസം അടിവയറ്റന്ന് ഒരു തീ പോലെ തോന്നും.

ഈ സിനിമയിലൊക്കെ പറയുന്ന പോലെ പിന്നെചുറ്റും ഉള്ളതോന്നും കാണില്ല സാറേ. ഹഹഹഹ. അന്ന് എനിക്ക് മനസിലായി ഈ മൊതല് ഇല്ലണ്ട് എനിക്ക് ഇനി പറ്റില്ലെന്ന്. ഞങ്ങള്‍ സ്നേഹിച്ച സമയത്ത് പോയ പല സ്ഥലവും പിന്നെ ഞങ്ങള്‍ പോയിട്ടില്ല . ഇതു വരെ .പക്ഷെ പോകും ഞങ്ങള്‍ ചിലവിട്ട സ്ഥലതൊക്കെ ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ട്.

റാഫിക്കയെ കാണാന്‍ പോകുന്ന സമയം ഒകെ ന്റെ ഫ്രണ്ട്‌സ് ന്റെ കൂടെ നില്ക്കും. ട്യൂഷന്‍ കഴിഞ് ആവും പോകുന്നത്. എങ്കി ലും അവരും എന്നെ വെയിറ്റ് ചെയ്ത് ഞാന്‍ വരുന്നത് വരെ നില്ക്കും. അവരോട് ഒകെ ഒരുപാട് നന്ദി. ഓരോ പ്രണയത്തിന് പിന്നിലും ഫ്രണ്ട്്‌സിന്റെ കൈ ഉണ്ടെന്ന് പറയുന്നത് സത്യം ആവും. ആരാധകരും ഇവരുടെ ചിത്രങ്ങളും മഹീനയുടെ കുറിപ്പും ഏറ്റെടുക്കുകയാണ്.

Comments are closed.