
ആ സംഭവം എന്നെ ആകെ തകര്‍ത്തു. വളരെ കഷ്ട്ടപ്പെട്ട് എന്റെ നൂറു ശതമാനം ഞാന്‍ നല്‍കിയിട്ടും ഇങ്ങനെ വരുമെന്ന് കരുതിയില്ല; റഹ്‌മാന്‍ തുറന്ന് പറയുന്നു
നടന്‍ റഹ്‌മാന്‍ മലയാളത്തിലടക്കം വില്ലന്‍ വേഷങ്ങളിലും നായകനായുമൊക്കെ തിളങ്ങിയ നടനാണ്. ഇപ്പോഴും താരം അഭിനയത്തി്ല്‍ സജീവമാണ്. കാണാന്‍ എപ്പോഴും ചുള്ളനാമെങ്കിലും വയസ് അന്‍പതിലധികം താരത്തിനുണ്ട്. കരിയറില്‍ സൂപ്പര്‍ താരമായി മാറേണ്ടിയിരുന്ന വ്യക്തി യായിരുന്നെങ്കിലും കരിയറിലെ പരാജയങ്ങള്‍ താരത്തെ തകര്‍ത്തു. ഇപ്പോഴിതാ തനിക്ക് ഉണ്ടായ വലിയ ദുഖവും കരിയറിലെ വലിയ ഒരു വെല്ലുവിളി ആയിരുന്ന സംഭവത്തെ പറ്റി താരം പറയു കയാണ്.

1999 ല്‍ പുറത്തിറങ്ങിയ സംഗമം എന്ന സിനിമ വലിയ രീതിയില്‍ തന്നെ ഹിറ്റായി മാറുമെന്ന് കരുതിയെങ്കിലും ചിത്രം കനത്ത പരാജയം നേരിട്ടു. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതോടെ നിര്‍മാതാക്കള്‍ സിനിമ വേഗം സാറ്റ്‌ലൈറ്റിന് നല്‍കുകയും ചെയ്തു. അത് തനിക്ക് കരിയറില്‍ ഏറ്റ വലിയ അടിയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. അത് തന്നെ വളരെയധികം വിഷ മിപ്പിച്ച സംഭവമാണെന്ന് പറയുകയാണ് റഹ്‌മാന്‍. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഞാന്‍ അഭിനയിച്ച സംഗ മം എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ടിവിയില്‍ സംപ്രേക്ഷണം ചെയ്തു. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളും ടിവിയിലാണ് സിനിമ കണ്ടത്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി’ ആ സമയം ശരിക്കും ‘ഞാന്‍ തകര്‍ന്നു.

ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സിനിമയുടെ നിര്‍മ്മാതാവിനും ഡിസ്ട്രിബൂ ട്ടര്‍ക്കും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ ഒരുപാട് കാത്തിരുന്ന് ഒരുപാട് സ്ട്രഗിള്‍ ചെയ്ത സിനിമയായിരുന്നു അത്. വളരെയധികം കഠിനാധ്വാനം ചെയ്തു. ആ ചിത്രത്തി ലാണ് ഞാനും എആര്‍ റഹ്‌മാനും ആദ്യമായി ഒന്നിച്ചതും.

ആ സിനിമ കമ്മിറ്റ് ചെയ്തത് മുതല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതുവരെ മറ്റൊരു സിനിമയും ഞാന്‍ ഡേയിറ്റ് നല്‍കിയിരുന്നില്ല. കാര ണം ആ ചിത്രത്തിന് വേണ്ടി എന്റെ നൂറ് ശതമാനം നല്‍കണമെന്ന് ഞാന്‍ കരുതി. പക്ഷെ അതി നെല്ലാം ശേഷം ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താരം പറയുന്നു.